Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളത്ത്​ സമാധാന...

പന്തളത്ത്​ സമാധാന സന്ദേശയാത്ര

text_fields
bookmark_border
പന്തളം: സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കണമെന്നും വ്യാപാരികൾക്ക് നേരെയുള്ള അതിക്രമം അവസാനിപ്പിക്കണമെന്നും അ ഭ്യർഥിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പന്തളം യൂനിയ​െൻറ നേതൃത്വത്തിൽ സമാധാന സന്ദേശയാത്ര നടത്തി. മുട്ടാർ ജങ്ഷനിൽനിന്ന ആരംഭിച്ച യാത്ര പന്തളം മണികണ്ഠനാൽത്തറ, മെഡിക്കൽമിഷൻ ജങ്ഷൻ ചുറ്റി പന്തളം ജങ്ഷനിൽ സമാപിച്ചു. യോഗം കേരള വ്യാപാരി വ്യാവസായി ഏകോപന സമിതിയുടെ ജില്ല പ്രസിഡൻറ് എ.ജെ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ആർ. വിശ്വലാൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം എ. നൗഷാദ് റാവുത്തർ, ജില്ല വൈസ് പ്രസിഡൻറ് ആർ. അജയകുമാർ, യൂത്ത്വിങ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.എസ്. ഷെജീർ, ഭേഷജം പ്രസന്നകുമാർ, നസീർഖാൻ, പി.എസ്. രാധിക, ഉഷാ മധു, ദിലീപ് കൊല്ലംമണ്ണിൽ, അബ്ദുൽ സത്താർ, വൈ.എം. സജാത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story