Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ലയിൽ ഹർത്താൽ...

ജില്ലയിൽ ഹർത്താൽ പൂർണം; ശബരിമല തീർഥാടകർ വലഞ്ഞു

text_fields
bookmark_border
പത്തനംതിട്ട: ബി.ജെ.പി ആഹ്വാനംചെയ്ത ഹർത്താൽ പത്തനംതിട്ടയിൽ പൂർണം. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. പമ്പ ബസുകൾ ഒഴികെ യുള്ള കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ ബസുകളും സർവിസ് നടത്തിയില്ല. ഇരുചക്ര വാഹനങ്ങളും അപൂർവമായി സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. കടകളും ഹോട്ടലുകളും തുറക്കാതിരുന്നതിനാൽ ശബരിമല തീർഥാടകർക്ക് ഭക്ഷണവും കുടിവെള്ളവും ലഭ്യമായില്ല. ഇതര സംസ്ഥാനക്കാരായ ആയിരക്കണക്കിന് തീർഥാടകരാണ് വെള്ളിയാഴ്ച പത്തനംതിട്ടയിലൂടെ കടന്നുപോയത്. ദിവസങ്ങൾക്ക് മുമ്പ് പുറപ്പെട്ട ഇവർ ഇവിടെ എത്തിയപ്പോഴാണ് ഹർത്താൽ വിവരം അറിഞ്ഞത്. തീർഥാടകരുടെ വാഹനങ്ങൾ ഹർത്താലിൽനിന്ന് ഒഴിവാക്കിയിരുന്നു. കോന്നി വഴിയാണ് ഇതര സംസ്ഥാനക്കാർ ഏറെയും എത്തിയത്. ജില്ലയിൽ ഭക്ഷണവും കുടിവെള്ളവും ലഭ്യമായത് നിലക്കൽ, പമ്പ എന്നിവിടങ്ങളിൽ മാത്രമായിരുന്നു. വെള്ളിയാഴ്ച തീർഥാടകരുടെ വരവ് ഏറിയതിനാൽ ചെങ്ങന്നൂരിൽനിന്ന് പമ്പയിലേക്ക് ആവശ്യത്തിന് ബസില്ലാത്ത സ്ഥിതിയുണ്ടായി. പിന്നീട് പത്തനംതിട്ടയിൽനിന്ന് അഞ്ചു ബസുകൾ കൂടി എത്തിച്ച് സർവിസ് നടത്തി. പൊലീസ് ജില്ലയുടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. സർക്കാർ ഒാഫിസുകളിൽ ഹാജർ കുറവായിരുന്നു. ജില്ലയുടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഹർത്താൽ അനുകൂലികൾ പ്രകടനം നടത്തി. പത്തനംതിട്ട നഗരത്തിൽ നടന്ന പ്രകടനം ബി.ജെ.പി ആറന്മുള നിയോജകമണ്ഡലം പ്രസിഡൻറ് ടി.വി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബി.ജെ.പി പത്തനംതിട്ട നഗരസഭ പ്രസിഡൻറ് കെ. അശോക് കുമാർ അധ്യക്ഷതവഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story