Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightദാനിയേൽ മാർ...

ദാനിയേൽ മാർ പീലക്​സിനോസ്​ അനുസ്​മരണവും ഇൻറർ സ്​കൂൾ ക്വിസ്​ മത്സരവും

text_fields
bookmark_border
പത്തനംതിട്ട: തുമ്പമൺ ഭദ്രാസന മെത്രാപ്പൊലീത്തയും കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായിരുന്ന ദാ നിയേൽ മാർ പീലക്സിനോസ് മെത്രാപ്പൊലീത്ത അനുസ്മരണവും നാലാമത് ഇൻറർ സ്കൂൾ ക്വിസ് മത്സരവും പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ തുമ്പമൺ ഭദ്രാസന മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ ക്ലീമിസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജെസി തോമസ്, ഹെഡ്മാസ്റ്റർ കെ.പി. സാംകുട്ടി, പി.ടി.എ പ്രസിഡൻറ് ഫാ. ജേക്കബ് ബേബി, ഡോ. മാത്യു പി.ജോർജ്, രാജേഷ് എസ്.വള്ളിക്കോട്, കെ. ശ്രീകുമാർ എന്നിവർ സംസാരിച്ചു. ക്വിസ് മത്സരത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മല്ലപ്പള്ളി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ സി.എസ്. സുദേവ്, ജിബിൻ കുരുവിള വർഗീസ് എന്നിവരടങ്ങുന്ന ടീമും ഹൈസ്കൂൾ വിഭാഗത്തിൽ ആങ്ങമൂഴി എസ്.എ.വി ഹൈസ്കൂളിലെ വി. ബുദ്ധദേവ്, അക്ഷയ് എസ്.കുമാർ എന്നിവരടങ്ങുന്ന ടീമും ഒന്നാം സ്ഥാനവും ദാനിയേൽ മാർ പീലക്സിനോസ് എവർറോളിങ് ട്രോഫിയും സ്വന്തമാക്കി. ഹയർ സെക്കൻഡറി വിഭാഗത്തിൽ കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളും പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ കുന്നന്താനം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളും ഇരവിപേരൂർ സ​െൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളും യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
Show Full Article
TAGS:LOCAL NEWS 
Next Story