Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാത്തിരിപ്പിന്​​...

കാത്തിരിപ്പിന്​​ വിരാമം; തടിയൂര്‍-ഇടക്കാട് മാര്‍ക്കറ്റ്-തോണിപ്പുഴ റോഡ്​ നവീകരണത്തിന്​ നടപടിയായി

text_fields
bookmark_border
കോഴഞ്ചേരി: ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ തടിയൂര്‍-ഇടക്കാട് മാര്‍ക്കറ്റ്-തോണിപ്പുഴ റോഡ് നവീകരണത്തിന് നടപടിയായി. പി.എം.ജി.എസ്.വൈ പദ്ധതിയിൽപെടുത്തി 3.81 കോടിയുടെ നിര്‍മാണമാണ് ആരംഭിച്ചത്. ജില്ല പഞ്ചായത്തി​െൻറ ഉടമസ്ഥതയിലുള്ള റോഡി​െൻറ നാലു കിലോമീറ്റര്‍ ദൂരമാണ് നവീകരിക്കുന്നത്. അഞ്ചുവര്‍ഷം റോഡ് സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം കരാറെടുത്ത കമ്പനിക്കായിരിക്കും. പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.81 കോടി നവീകരണത്തിന് അനുവദിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും സാങ്കേതിക കാരണങ്ങളാല്‍ നിര്‍മാണം തുടങ്ങിയില്ല. തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലുണ്ടായ മഹാപ്രളയവും പണി വൈകുന്നതിനു കാരണമായി. റോഡ് നിര്‍മാണത്തിന് തുടക്കമായതോടെ നാട്ടുകാരുടെ ദീര്‍ഘകാല ആവശ്യത്തിന് ഇതോടെ പരിഹാരമാകുകയാണ്. തോട്ടപ്പുഴശ്ശേരി, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ കൂടി കടന്നുപോകുന്ന റോഡാണിത്. ഇതി​െൻറ ഭൂരിഭാഗവും തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. വര്‍ഷങ്ങളായി തകര്‍ന്നു കിടന്ന റോഡ് ജില്ല പഞ്ചായത്ത് 20 ലക്ഷം രൂപ ചെലവഴിച്ച് താൽക്കാലികമായി നന്നാക്കിയിരുന്നു. ചരല്‍ക്കുന്നി​െൻറ ചരുവിലുള്ള പാതയിലൂടെ ഭാരം കയറ്റിയ നൂറുകണക്കിനു വാഹനങ്ങള്‍ സഞ്ചരിക്കുന്നതിനാല്‍ ആധുനിക രീതിയില്‍ റോഡ് പുനര്‍നിർമിക്കേണ്ടതുണ്ട്. ഇത് പരിഗണിച്ച് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറും ഡിവിഷന്‍ അംഗവുമായ ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ ആേൻറാ ആൻറണി എം.പി മുഖേന കേന്ദ്രസർക്കാറില്‍ സമ്മര്‍ദം ചെലുത്തിയതി​െൻറ ഫലമായാണ് സഡക് പദ്ധതിയില്‍ റോഡ് ഉള്‍പ്പെടുത്തിയത്. തടിയൂര്‍-ഇടക്കാട് കമ്പോളം മുതല്‍ തോണിപ്പുഴ ജങ്ഷന്‍വരെയുള്ള നാലു കിലോമീറ്റര്‍ ദൂരമാണ് ആധുനീകരിക്കുന്നത്. സര്‍ക്കാര്‍ നിയോഗിച്ച ഏജന്‍സിയാണ് ഇത് സംബന്ധിച്ച വിശദ പ്രോജക്ട് റിപ്പോര്‍ട്ടും എസ്റ്റിമേറ്റും കേന്ദ്രസർക്കാറിനു സമര്‍പ്പിച്ചത്. കേന്ദ്രസര്‍ക്കാറി​െൻറ ഗ്രാമീണ സഡക് യോജന പദ്ധതിയില്‍ റോഡ് ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തോട്ടപ്പുഴശ്ശേരി, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തുകള്‍ പ്രമേയം പാസാക്കിയിരുന്നു. റോഡ് അടുത്ത അഞ്ചു വര്‍ഷത്തേക്ക് കേടുകൂടാതെ നിലനിര്‍ത്തുന്നതിനുള്ള ഉത്തരവാദിത്തം കരാറുകാരന് നൽകുന്നതിലൂടെ അത്രയും കാലം കേടുകൂടാതെ കിടക്കുമെന്ന പ്രത്യേകതയുണ്ട്. ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ തോണിപ്പുഴ ജങ്ഷനില്‍നിന്നുമാണ് നിർമാണം ആരംഭിച്ചത്. റോഡിനിരുവശത്തെയും മണ്ണ് നീക്കം ചെയ്ത് കരിങ്കല്‍ ഭിത്തികള്‍ കെട്ടുന്ന ജോലികള്‍ക്കാണ് തുടക്കമായത്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എല്‍സി ക്രിസ്റ്റഫര്‍, വൈസ് പ്രസിഡൻറ് സി.വി. ഗോപാലകൃഷ്ണന്‍ നായര്‍, അംഗങ്ങളായ സാറാമ്മ ജേക്കബ്, അനീഷ് കുമാര്‍, ഷെറിന്‍, ബിജു ജെ. ജോര്‍ജ്, പഞ്ചായത്ത് മുന്‍ പ്രസിഡൻറ് ജോസഫ് തോമസ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് പി.സി. തോമസ് എന്നിവരുടെ സാന്നിധ്യത്തിലാണ് നിർമാണങ്ങള്‍ക്ക് തുടക്കമായത്. പണി പൂര്‍ത്തീകരിച്ച് പുതുവര്‍ഷത്തില്‍ സമ്മാനമായി ജനങ്ങള്‍ക്ക് നൽകാനാകുമെന്ന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story