Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോന്നി-തണ്ണിത്തോട്...

കോന്നി-തണ്ണിത്തോട് റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു

text_fields
bookmark_border
കോന്നി: കോന്നി-തണ്ണിത്തോട് റോഡില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. കോന്നി അതുമ്പുംകുളം മുതലുള്ള റോഡിലെ ക ൊടും വളവുകളിലാണ് അപകടങ്ങള്‍ അധികവും വര്‍ധിക്കുന്നത്. ഞള്ളൂര്‍ ഫോറസ്റ്റ് സ്റ്റേഷനു സമീപം കഴിഞ്ഞദിവസം വൈകീട്ട് നിയന്ത്രണം വിട്ട ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്കേറ്റു. ഇതിനു ദിവസങ്ങള്‍ക്ക് മുമ്പാണ് ഇതേ റോഡില്‍ പയ്യനാമണ്ണില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ വിദ്യാർഥികള്‍ക്ക് പരിക്കേറ്റത്. ഞള്ളൂരില്‍ വാൻ കുഴിയിലേക്ക് മറിഞ്ഞും അപകടം സംഭവിച്ചിരുന്നു. എലിമുള്ളുംപ്ലാക്കല്‍ ജങ്ഷനിലും ഇതിനു സമീപത്തുമായി മൂന്ന് തവണയിലേറെയാണ് വാഹനാപകടങ്ങള്‍ ഉണ്ടായത്. ഞള്ളൂരില്‍ വനഭാഗം ആരംഭിക്കുന്ന സ്ഥലത്തുവെച്ചും കെ.എസ്.ആര്‍.ടി.സിയും പിക്അപ് വാനും കൂട്ടിയിടിച്ച് അപകടം സംഭവിച്ചിരുന്നു. ബി.എം ആൻഡ് ബി.സി സാങ്കേതികവിദ്യയില്‍ ആധുനിക രീതിയില്‍ ടാര്‍ ചെയ്ത് നവീകരിച്ചതാണ് കോന്നി-തണ്ണിത്തോട്-ചിറ്റാര്‍ റോഡ്. എന്നാല്‍, കൊന്നപ്പാറ മുതലുള്ള റോഡിലെ അടുത്തടുത്തായി വരുന്ന കൊടുംവളവുകളാണ് കൂടുതലും അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് ജനം പറയുന്നു. ദിനേന നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്. കൊടുംവളവുകളില്‍ വാഹനം ഒാടിക്കുന്നവരുടെ ശ്രദ്ധ അല്‍പം തെറ്റിയാല്‍ അപകടം സംഭവിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ദിവസങ്ങള്‍ മുമ്പ് ബസുകള്‍ തമ്മില്‍ വളവുതിരിയുമ്പോള്‍ ഉരസിയതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. വലിയ വളവുകളില്‍ വാഹനങ്ങള്‍ അടുത്തെത്തി കഴിയുമ്പോഴാണ് ൈഡ്രവര്‍മാരുടെ ശ്രദ്ധയില്‍പെടുക. ഇതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. മാത്രമല്ല വാഹനങ്ങളുടെ അമിത വേഗവും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതായ ആക്ഷേപമുണ്ട്. റോഡില്‍ പല സ്ഥലങ്ങളിലും ക്രാഷ് ബാരിയറുകള്‍ ആവശ്യമാണെന്നും നാട്ടുകാര്‍ പറയുന്നു. മാത്രമല്ല ഈ ഭാഗത്ത് റോഡിലെ വളവുകളില്‍ തെരുവുവിളക്കുകള്‍ ഇല്ലാത്തതും വാഹനയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story