Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോന്നി-തണ്ണിത്തോട്...

കോന്നി-തണ്ണിത്തോട് റോഡില്‍ വന്യമൃഗസാന്നിധ്യം പതിവാകുന്നു

text_fields
bookmark_border
കോന്നി: കോന്നി-തണ്ണിത്തോട് റോഡില്‍ വനഭാഗത്ത് വന്യമൃഗസാന്നിധ്യം പതിവാകുന്നു. കാട്ടുപോത്ത്, ആന എന്നിവയാണ് കൂടുതലും റോഡിലേക്ക് ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് ഏേഴാടെ പേരുവാലി റോഡിലെ വളവിനു സമീപം രണ്ട് കാട്ടാന ഇറങ്ങിയിരുന്നു. റോഡരികില്‍ നിന്ന കാട്ടാനകളെക്കണ്ട് വാഹനയാത്രക്കാര്‍ ഏറെ നേരം റോഡിനിരുവശവും നിരന്നു. തുടര്‍ന്ന് ആനകള്‍ കാട്ടിലേക്ക് തിരികെ മടങ്ങി. ഇതിനുശേഷമാണ് വാഹനങ്ങള്‍ കടന്ന് പോയത്‌. ഇതിനു രണ്ടുദിവസങ്ങള്‍ക്ക് മുമ്പ് കാട്ടുപോത്തുകളും പേരുവാലി ഭാഗത്ത് റോഡിലിറങ്ങിയിരുന്നു. മുണ്ടോംമൂഴി ഭാഗത്തും കാട്ടാനകള്‍ റോഡ് മുറിച്ചുകടന്നുപോകുന്നത് കണ്ടതായി നാട്ടുകാര്‍ പറയുന്നു. എലിമുള്ളുംപ്ലാക്കല്‍ കഴിഞ്ഞുള്ള വനഭാഗത്ത് തെരുവു വിളക്കുകള്‍ സ്ഥാപിക്കാത്തതും രാത്രിയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട്. പലപ്പോഴും വളവിലും മറ്റും ഇറങ്ങിനില്‍ക്കുന്ന വന്യമൃഗങ്ങള്‍ വാഹനങ്ങള്‍ അടുത്ത് എത്തിക്കഴിഞ്ഞതിനുശേഷമാണ് വാഹനയാത്രക്കാരുടെ ശ്രദ്ധയില്‍പെടുക. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുമെന്നും യാത്രക്കാര്‍ പറയുന്നു. ആനത്താരകള്‍ നിരവധിയുള്ള തണ്ണിത്തോട് റോഡ് മുറിച്ചുകടന്നാണ് കല്ലാറ്റിലേക്ക് രാത്രിയില്‍ വനത്തില്‍നിന്ന് മൃഗങ്ങള്‍ വെള്ളം കുടിക്കാനിറങ്ങുന്നത്. റോഡില്‍ വെളിച്ചമില്ലാത്തത് മൂലം വളവ് തിരിഞ്ഞ് എത്തുന്ന വാഹനങ്ങള്‍ മൃഗങ്ങളെ ഇടിച്ച് അപകടമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. റോഡിനിരുവശവും തെരുവുവിളക്കുകള്‍ സ്ഥാപിക്കാന്‍ അധികൃതല്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story