Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇന്ത്യന്‍...

ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ നിയമനം: ബോധവത്​കരണ കാമ്പയിന്‍ സംഘടിപ്പിച്ചു

text_fields
bookmark_border
പത്തനംതിട്ട: ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ എയര്‍മെന്‍ തസ്തികയില്‍ നിയമനത്തിന് മുന്നോടിയായി പത്തനംതിട്ട കാതോലിക ്കേറ്റ് കോളജിലും തിരുവല്ല മാര്‍ത്തോമ കോളജിലും പബ്ലിസിറ്റി കാമ്പയിന്‍ നടത്തി. പ്ലസ്ടു, ഡിഗ്രി വിദ്യാർഥികള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പില്‍ 14-എയര്‍മെന്‍ സെലക്ഷന്‍ സ​െൻറര്‍ കൊച്ചിയില്‍നിന്നുള്ള സര്‍ജൻറ് പട്നായിക്, കോര്‍പറല്‍ അജീസ്ത് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. എയര്‍മെന്‍ തസ്തികയിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനുവരി രണ്ട് മുതല്‍ 21 വരെയായിരിക്കും നടക്കുക. അവിവാഹിതരായ യുവാക്കള്‍ക്കാണ് അവസരം. സെന്‍ട്രല്‍ എയര്‍മെന്‍ സെലക്ഷന്‍ ബോര്‍ഡി​െൻറ www.careerindianairforce.cdac.in, www.airmenselection.cdac.iaf.in എന്നീ വെബ്‌പോര്‍ട്ടലുകളില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. വിവരങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഈ വെബ്‌പോര്‍ട്ടലുകളില്‍ ലഭ്യമാണ്. 19/01/1999 നും 01/03/2003നും ഇടയില്‍ ജനിച്ചവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. ഉയര്‍ന്ന പ്രായപരിധി 21വയസ്സ്. മാര്‍ച്ച് 14 മുതല്‍ 17 വരെയാണ് പരീക്ഷ നടക്കുക.
Show Full Article
TAGS:LOCAL NEWS 
Next Story