Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാതോലിക്കേറ്റ് കോളജ്...

കാതോലിക്കേറ്റ് കോളജ് റാമ്പ് കമീഷണര്‍ വിലയിരുത്തി

text_fields
bookmark_border
പത്തനംതിട്ട: ഭിന്നശേഷിക്കാരുടെ സൗകര്യത്തിനായി കാതോലിക്കേറ്റ് കോളജില്‍ നിര്‍മിച്ച റാമ്പ് സംസ്ഥാന ഭിന്നശേഷി കമീഷണര്‍ ഡോ.ജി. ഹരികുമാര്‍ നേരില്‍ കണ്ട് വിലയിരുത്തി. ഭിന്നശേഷിക്കാര്‍ക്കായി കോളജില്‍ റാമ്പ് നിര്‍മിക്കണമെന്ന അഭ്യര്‍ഥന ലഭിച്ചതി​െൻറ തൊട്ടടുത്ത ദിവസം തന്നെ കോളജിലെത്തി സൗകര്യം വിലയിരുത്തിയിരുന്നു. നിലവില്‍ മെയിന്‍ ബ്ലോക്കിനോട് ചേര്‍ന്നുള്ള രണ്ട് റാമ്പും ഭിന്നശേഷിക്കാര്‍ക്ക് എത്തിച്ചേരുന്നതിന് ബുദ്ധിമുട്ടുള്ളതിനാല്‍ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന് സമീപം റോഡിനോട് ചേര്‍ന്നുള്ള ഭാഗത്ത് റാമ്പ് നിര്‍മിക്കണമെന്ന് കമീഷന്‍ കോളജ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് വീല്‍ചെയര്‍ എത്താന്‍ പര്യാപ്തമായ രീതിയില്‍ ശുചിമുറി നിര്‍മിക്കണമെന്ന കമീഷ​െൻറ നിര്‍ദേശവും അംഗീകരിച്ച് നടപടി തുടങ്ങിയിട്ടുണ്ട്. കോളജ് അധികൃതരായ സുനില്‍ ജേക്കബ്, ഫിലിപ്പോസ് ഉമ്മന്‍ എന്നിവരുമായി നടപടികള്‍ ചര്‍ച്ച ചെയ്ത ശേഷം പ്രവര്‍ത്തനങ്ങളില്‍ കമീഷന്‍ സംതൃപ്തി രേഖപ്പെടുത്തി. ഫിനാന്‍ഷ്യല്‍ ഓഫിസര്‍ സുധീറും കമീഷനൊപ്പമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story