Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകലക്​ടറേറ്റ്​ മാർച്ച്​ ...

കലക്​ടറേറ്റ്​ മാർച്ച്​ നടത്തി

text_fields
bookmark_border
പത്തനംതിട്ട: വനിതാമതിൽ ആലോചന യോഗത്തിൽ മന്ത്രി എത്തുമെന്നറിഞ്ഞ് പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. വനിതാമതി ൽ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. മന്ത്രി കെ. രാജുവി​െൻറ സാന്നിധ്യത്തിൽ പത്തനംതിട്ട കലക്ടറേറ്റിൽ ആലോചന യോഗം വിളിച്ചതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്. പത്തനംതിട്ട ഡി.സി.സി ഓഫിസിൽനിന്ന് ആരംഭിച്ച മാർച്ച് കലക്ടറേറ്റ് പടിക്കൽ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ പ്രതിഷേധയോഗം ചേർന്നു. ധർണ ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ. സുരേഷ്കുമാർ അധ്യക്ഷതവഹിച്ചു. മതിൽ പണിയാൻ സർക്കാർ ഫണ്ട് ഉപയോഗിച്ചാൽ എതിർക്കുമെന്നും ജനങ്ങളെ ഭിന്നിപ്പിക്കുന്ന വനിതാമതിലിൽനിന്ന് സർക്കാർ പിൻമാറണമെന്നും ബാബു ജോർജ് ആവശ്യപ്പെട്ടു. കെ.പി.സി.സി സെക്രട്ടറി പഴകുളം മധു, ഡി.സി.സി വൈസ് പ്രസിഡൻറ് വെട്ടൂർ ജ്യോതി പ്രസാദ്, എം.എസ്. സിജു, ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂർണാദേവി, നഗരസഭ ചെയർപേഴ്സൺ ഗീത സുരേഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story