Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവനിതാമതിലിൽ...

വനിതാമതിലിൽ സ്ത്രീശക്തി അലയടിക്കും -മന്ത്രി കെ. രാജു

text_fields
bookmark_border
പത്തനംതിട്ട: കേരളത്തി​െൻറ സാമൂഹിക പരിഷ്‌കരണവും നവോഥാന മൂല്യങ്ങളും സ്ത്രീപുരുഷ സമത്വവും സംരക്ഷിക്കുന്നതിനു ള്ള ആശയപ്രചാരണത്തി​െൻറ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാമതില്‍ ചരിത്രസംഭവമായി മാറുമെന്ന് വനംമന്ത്രി കെ. രാജു പറഞ്ഞു. പത്തനംതിട്ട കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വനിതാമതിലില്‍ കേരളത്തിലെ സ്ത്രീശക്തി അലയടിക്കുമെന്നും മന്ത്രി പറഞ്ഞു. നവോത്ഥാന മൂല്യം സംരക്ഷിക്കുന്നതിനുള്ള ജനകീയ മുന്നേറ്റത്തി​െൻറ ഭാഗമാണ് വനിതാമതില്‍. സമൂഹ മനഃസാക്ഷിയെ ഉണര്‍ത്തുന്നതിനാണ് ഈ പ്രചാരണം. സമൂഹത്തി​െൻറ നിലനിൽപിന് അനിവാര്യമായതിനാല്‍ സര്‍ക്കാര്‍തല പരിപാടിയായാണ് വനിതാമതില്‍ പ്രചാരണം നടത്തുന്നത്. നിരവധി സാമൂഹിക, സാംസ്‌കാരിക സംഘടനകള്‍ വനിതാമതിലിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്റര്‍ നീളത്തില്‍ അണിനിരക്കുന്ന വനിതാമതില്‍ ചരിത്രത്തില്‍ ഇടംപിടിക്കും. സാമൂഹികമായ ലക്ഷ്യം മുന്‍നിര്‍ത്തി നടത്തുന്ന വനിതാമതിലില്‍ എല്ലാവരും പങ്കാളികളാകണം. വനിതാമതില്‍ വിജയിപ്പിക്കുന്നതിന് വലിയ മുന്നൊരുക്കവും പ്രയത്‌നവും എല്ലാവരുെടയും ഭാഗത്തുനിന്ന് ഉണ്ടാകണം. സമൂഹത്തിന് വലിയ ലക്ഷ്യബോധം നല്‍കുന്നതിന് വനിതാമതില്‍ ഉപകരിക്കും. കേരളത്തെ ഭ്രാന്താലയമാക്കാന്‍ നടത്തുന്ന ഛിദ്ര പ്രവര്‍ത്തനങ്ങള്‍ക്ക് വനിതാമതില്‍ തടയിടും. നവോത്ഥാന സംഘടനകള്‍ ഉള്‍പ്പെടെ ചരിത്രത്തി​െൻറ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന എല്ലാവരും വനിതാമതിലിനായി അണിനിരക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. വനിതാമതിലില്‍ ജില്ലയില്‍നിന്ന് 60,000 പേരെ അരൂര്‍-ഓച്ചിറ ദേശീയ പാതയിലെ നിശ്ചിത സ്ഥലങ്ങളില്‍ അണിനിരത്തുമെന്ന് കലക്ടർ പി.ബി. നൂഹ് യോഗത്തിൽ അറിയിച്ചു. വീണാ ജോര്‍ജ് എം.എല്‍.എ, വനിതാമതില്‍ സംസ്ഥാന കമ്മിറ്റി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ എന്നിവരും പെങ്കടുത്തു. ജനുവരി ഒന്നിന് നാലിന് അരൂര്‍-ഓച്ചിറ ദേശീയ പാതയില്‍ പത്തനംതിട്ട ജില്ലയില്‍നിന്നുള്ളവര്‍ വനിതാമതിലില്‍ അണിനിരക്കും. മൂന്നു മണിക്ക് തന്നെ തീരുമാനിക്കപ്പെടുന്ന നിശ്ചിതസ്ഥലത്ത് വനിതകളെ എത്തിക്കണം. 3.45ന് റിഹേഴ്‌സല്‍ നടത്തും. വനിതാമതില്‍ സംഘടിപ്പിച്ചതിനുശേഷം പ്രതിജ്ഞയെടുക്കുകയും നിശ്ചിത സ്ഥലങ്ങളില്‍ യോഗങ്ങള്‍ ചേരുകയും ചെയ്യും. വനിതാമതിലില്‍ ജില്ലയിലെ പ്രമുഖ വ്യക്തികളും അണിനിരക്കും.
Show Full Article
TAGS:LOCAL NEWS 
Next Story