Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളത്ത് സമാധാനം...

പന്തളത്ത് സമാധാനം പുനഃസ്ഥാപിക്കാൻ തീരുമാനം

text_fields
bookmark_border
പന്തളം: ഒരാഴ്ചയായി ആക്രമണം തുടരുന്ന . അടൂർ ആർ.ഡി.ഒ എം.എ. റഹീമി​െൻറ നേതൃത്വത്തിൽ സി.പി.എം - എസ്.ഡി.പി.ഐ നേതാക്കളുമായി നടത്തിയ സമാധാന ചർച്ചയിലാണ് ആക്രമണം അവസാനിപ്പിക്കാൻ തീരുമാനമായത്. ഒരാഴ്ചയായി ഇരുപാർട്ടിയിലുംപെട്ട പ്രവർത്തകർക്ക് നേരെയും വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കു നേരെയും വ്യാപക ആക്രമണമുണ്ടായിരുന്നു. ഇത് പ്രദേശത്തെ സമാധാന അന്തരീക്ഷം പൂർണമായും തകർത്തിരുന്നു. ഇതേതുടർന്നാണ് സമാധാനയോഗം ചേർന്നത്. സമാധാനം ലംഘിക്കുന്ന സമീപനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും കർശന നിയമ നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. ചിറ്റയം ഗോപകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി ആർ. ജോസ്, സി.പി.എം ഏരിയ ആക്ടിങ് സെക്രട്ടറി ഇ. ഫസൽ, കെ.പി. ചന്ദ്രശേഖരക്കുറുപ്പ്, ആർ. ജ്യോതികുമാർ, എസ്.ഡി.പി.ഐ ജില്ല പ്രസിഡൻറ് അൻസാരി ഏനാത്ത്, മുഹമ്മദലി എന്നിവർ പങ്കെടുത്തു. തുടർന്ന് ഡിവൈ.എസ്.പി ആർ. ജോസി​െൻറ നേതൃത്വത്തിൽ പന്തളം നഗരത്തിൽ പരേഡ് നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story