Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളത്ത് സംഘർഷം...

പന്തളത്ത് സംഘർഷം വ്യാപിക്കുന്നു; രണ്ട് വ്യാപാര സ്ഥാപനങ്ങൾക്കുനേരെ ആക്രമണം

text_fields
bookmark_border
പന്തളം: പന്തളത്ത് രാത്രി രണ്ട് വ്യാപാരസ്ഥാപനങ്ങൾക്കുനേരെ ആക്രമണം. വെള്ളിയാഴ്ച എസ്.എഫ്.ഐ ജില്ല വൈസ് പ്രസിഡൻറ് വിഷ്ണു കെ. രമേശിനെയും ശനിയാഴ്ച ഡി.വൈ.എഫ്.ഐ നേതാവ് ജയപ്രസാദിനെയും വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്തതിനെത്തുടർന്ന് ഉടലെടുത്ത സംഘർഷം ഒരു ദിവസത്തെ ഇടവേളക്കുശേഷം തിങ്കളാഴ്ച വീണ്ടും വ്യാപകമാകുകയാണ്. തിങ്കളാഴ്ച രാവിലെ 8.30ഓടെ ചേരിക്കൽ മുസ്ലിം ജമാഅത്ത് സെക്രട്ടറി ഷെഫീഖിനെ ആക്രമിച്ച സംഭവത്തോടെയാണ് ആക്രമണങ്ങൾക്ക് തുടക്കം. തുടർന്ന് രാത്രി എട്ടരയോടെ നഗരത്തിലെ സി.പി.എം നേതാവി​െൻറ മൊബൈൽ കട ബൈക്കിലെത്തിയ മുഖംമൂടിസംഘം അടിച്ചുതകർത്തു. മിനിറ്റുകൾക്കകം നഗരത്തിൽ പത്തനംതിട്ട റോഡിലെ ബൂഫിയ ബേക്കറി ഒരു സംഘം ആളുകൾ അടിച്ചുതകർത്തു. ബേക്കറിയുടെ മുൻ ഗ്ലാസുകൾ തകർന്നു. സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നതിനിടെയാണ് ആക്രമണം നടന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story