Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശബരിമലയിൽ...

ശബരിമലയിൽ ബി.എസ്​.എൻ.എൽ നെറ്റ്​വർക്ക്​ പണിമുടക്കി

text_fields
bookmark_border
ശബരിമല: ശബരിമലയിൽ മികവുറ്റ 3ജി സംവിധാനമൊരുക്കുമെന്ന ബി.എസ്.എൻ.എൽ അധികൃതരുടെ പ്രഖ്യാപനം പാഴായി. 3ജി അടക്കം സേവനങ്ങൾ മുടങ്ങിയതോടെ തിങ്കളാഴ്ച രാത്രി ഏഴു മുതൽ ശബരിമലയിൽ ബാങ്കിങ് ഉപ്പെടെ എല്ലാ പ്രവർത്തനങ്ങളും തടസ്സപ്പെട്ടു. ചാലക്കയത്തിനും പമ്പക്കുമിടയിൽ റോഡ് അറ്റകുറ്റപ്പണിക്കിടെ ഫൈബർ കേബിൾ കുടുങ്ങിയതാണ് 3ജി സംവിധാനം തകരാറിലാവാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. ഉച്ചയോടെ 3ജി സംവിധാനം തകരാറിലായിട്ടും രാത്രി ഏറെ വൈകിയും പരിഹരിക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അട്ടത്തോട് ഭാഗത്ത് മൈക്രോ വേവ് സ്ഥാപിച്ചതിനാൽ 2ജി മാത്രമാണ് ലഭിക്കുക. ശബരിമലക്ക് പുറത്തേക്ക് കാളുകൾ പോകുന്നില്ല. അബദ്ധത്തിലെങ്ങാനും കിട്ടിയാലായി. സംഭാഷണം ഇടക്കിടക്ക് മുറിയുന്നുമുണ്ട്. സംഭാഷണത്തിൽ വ്യക്തതയില്ലാത്തതിനാൽ തീർഥാടകർക്ക് നാട്ടിലേക്ക് വിളിക്കാൻ ബുദ്ധിമുട്ടുണ്ട്. നിലക്കൽ മുതൽ സന്നിധാനം വരെ 3ജി സംവിധാനവും മൊബൈൽ സംവിധാനവും മുടങ്ങിയതോടെ ശബരിമല തീർത്തും ഒറ്റപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story