Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രളയ ദുരിതാശ്വാസം:...

പ്രളയ ദുരിതാശ്വാസം: ഒരുമാസത്തെ ശമ്പളം നൽകാതെ ഉമ്മൻ ചാണ്ടി

text_fields
bookmark_border
പത്തനംതിട്ട: പ്രളയത്തിൽപെട്ട കേരളത്തി​െൻറ പുനർനിർമിതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം.എൽ.എമാർ അവരുടെ ഒരുമാസെത്ത ശമ്പളം സംഭാവന ചെയ്തപ്പോൾ അതിനോട് മുഖംതിരിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വിവരാവകാശ രേഖയിലൂടെയാണ് ഉമ്മൻ ചാണ്ടി സംഭാവന നൽകിയില്ലെന്ന് വ്യക്തമായത്. വിവരാവകാശ പ്രവർത്തകനും മുൻ കടമ്പനാട് ഗ്രാമപഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായിരുന്ന മണ്ണടി പുഷ്പാകരൻ നൽകിയ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് ധനകാര്യ (ഇൻഫർമേഷൻ) വകുപ്പിലെ വിവരാവകാശ ഉദ്യോഗസ്ഥയായ ഡെപ്യൂട്ടി സെക്രട്ടറി (സ്റ്റേറ്റ് പബ്ലിക്‌ ഇൻഫർമേഷൻ ഓഫിസർ) ബീന എം. ഖാൻ നൽകിയ മറുപടിയിലൂടെയാണ് ഈ വിവരം വെളിവായത്. സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചിൽ പങ്കെടുക്കാത്തത് 48 എം.എൽ.എമാർ. ഏറ്റവും കൂടുതൽ തുക സംഭാവന ചെയ്തത് വി.കെ.സി മുഹമ്മദ് കോയയാണ്. അദ്ദേഹം10,50,000 രൂപയാണ് സംഭാവന നൽകിയത്. പരീക്കൽ അബ്ദുല്ല അഞ്ചുലക്ഷം രൂപയും മുകേഷ് 1,50,000 രൂപയും എൽദോ എബ്രഹാം, പി. ശ്രീരാമകൃഷ്ണൻ, പി.സി. ജോർജ് എന്നിവർ ഓരോ ലക്ഷം വീതവും രമേശ് ചെന്നിത്തല, വി.എസ്. അച്യുതാനന്ദൻ എന്നിവർ 90512 രൂപ വീതവും മറ്റുള്ളവർ 50,000 വീതവും സംഭാവന നൽകിയതായി രേഖകൾ പറയുന്നു. സജി ശ്രീവത്സം
Show Full Article
TAGS:LOCAL NEWS 
Next Story