Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോർപറേറ്റുകൾക്ക്​...

കോർപറേറ്റുകൾക്ക്​ സർക്കാർ നൽകുന്ന ഇളവുകളിൽ ദുരൂഹത -ശ്രീരാമൻ കൊയ്യോൻ

text_fields
bookmark_border
പത്തനംതിട്ട: പ്രളയക്കെടുതിയെ തുടർന്ന് കേരളത്തി​െൻറ പുനർനിർമാണത്തിന് സാലറി ചലഞ്ച് വഴിയും വിദേശ നാടുകളിൽനിന്നും ഫണ്ട് കണ്ടെത്താൻ സർക്കാർ അലയുേമ്പാൾ വൻകിട കോർപറേറ്റുകൾക്ക് സർക്കാർ വൻ ഇളവുകൾ നൽകുന്നതിൽ ദുരൂഹതയുണ്ടെന്ന് ആദിവാസി ദലിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡൻറ് ശ്രീരാമൻ കൊയ്യോൻ പറഞ്ഞു. കാർഷിക ഭൂ അവകാശ യാത്രക്ക് റാന്നിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ജാഥ ക്യാപ്റ്റനായ അദ്ദേഹം. ഹാരിസൺസും ടാറ്റയും അടക്കം വൻകിട കോർപറേറ്റുകൾ സംസ്ഥാനത്ത് അഞ്ചേകാൽ ലക്ഷം ഏക്കർ ഭൂമിയാണ് അനധികൃതമായി കൈവശം വച്ചിരിക്കുന്നത്. ഇൗ തോട്ടങ്ങളിലെ വെട്ടി ഒഴിഞ്ഞ റബർ മരങ്ങൾ മുറിച്ചുനീക്കാൻ നിലവിലുണ്ടായിരുന്ന റബർ ഒന്നിന് 2500 രൂപ 'സീനിയറേജ്' അടക്കണമെന്ന വ്യവസ്ഥ ഇളവ് ചെയ്തു നൽകിയിരിക്കുകയാണ്. ഇതുവഴി 10,000 കോടിയിലേറെ രൂപയുടെ വരുമാന നഷ്ടമാണ് സർക്കാറിന് ഉണ്ടായിട്ടുള്ളത്. ഇൗ നഷ്ടം വരുത്തിയതിൽ ഭരണകക്ഷിയിലെ ട്രേഡ് യൂനിയൻ നേതൃത്വത്തി​െൻറ സാമ്പത്തിക ഇടപെടലിനെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹാരിസൺ മലയാളം ഉൾപ്പെടെ വൻകിട കോർപറേറ്റുകൾ അനധികൃതമായി കൈവശംവെക്കുന്ന ഭൂമി തിരിച്ചുപിടിച്ച് ദലിത്, ആദിവാസി വിഭാഗങ്ങൾക്കും ഭൂരഹിതർക്കും പ്രളയത്തിൽ ഭൂമി നഷ്ടപ്പെട്ട കുടുംബങ്ങൾക്കും വിതരണം ചെയ്യുക, പാർപ്പിടാകാവശകാശം, ഫ്ലാറ്റ് സമുച്ചയ പദ്ധതിയാക്കി മാറ്റി ആയിരകണക്കിന് ജാതി കോളനികൾ സൃഷ്ടിക്കാനുള്ള നീക്കം നിർത്തിവെക്കുക, അരിപ്പ സമരഭൂമിയിലെ നെൽകൃഷി നിരോധന ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കാർഷിക ഭൂ അവകാശ യാത്ര നടത്തുന്നത്. ഡിസംബർ ആറിന് കോട്ടയത്ത് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്ത യാത്ര പത്തനംതിട്ടയിലെ റാന്നി, പത്തനംതിട്ട, കോഴഞ്ചേരി, ഇരവിപേരൂർ, ഒാതറ, തിരുവല്ല എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം പരുമലയിൽ സമാപിച്ചു. എ.ഡി.എം.എസ് നേതാക്കളായ വി. രമേശൻ, സി.കെ. തങ്കപ്പൻ, പി.കെ. കുട്ടപ്പൻ, ഷിജോ വലിയപതാൽ, ടി. ശശി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story