Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകട തുടങ്ങി മൂന്നാം...

കട തുടങ്ങി മൂന്നാം ദിവസം മോഷണം; റാന്നിയിൽ വ്യാപാരികൾ ഞെട്ടി

text_fields
bookmark_border
റാന്നി: ഇട്ടിയപ്പാറയിൽ കട തുടങ്ങി മൂന്നാം നാൾ കവർച്ച. ഇട്ടിയപ്പാറ കിഴക്കില്ലത്ത് ഷോപ്പിങ് കോംപ്ലക്സിൽ ബുധനാഴ്ച മുതൽ തുറന്നു പ്രവർത്തനം ആരംഭിച്ച ചെറുകുളഞ്ഞി നേന്ത്രപ്പള്ളിൽ രാജീവി​െൻറ ഉടമസ്ഥതയിലുള്ള ജെ.ആർ. എൻറർപ്രൈസസിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്. എ.സി, സി.സി ടി.വി, ഇൻവെർട്ടർ എന്നിവയുടെ ഇൻസ്റ്റലേഷനും സ്പെയർപാർട്സും ഉള്ള സ്ഥാപനത്തി​െൻറ താഴുകൾ കുത്തിത്തുറന്ന ശേഷം വിലപിടിച്ച ചെമ്പുകോയിലുകളാണ് കവർച്ച ചെയ്തത്. നേരേത്തയും സമാനരീതിയിൽ പെരുമ്പുഴയിലുള്ള ഗ്രേസ് ഹാർഡ്‌വെയറിൽ ഉൾെപ്പടെ റാന്നിയുടെ പലഭാഗങ്ങളിൽ കടകൾ കുത്തിത്തുറന്ന് ചെമ്പുകോയിലുകൾ കവർച്ച ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പേട്ട ഭാഗങ്ങളിൽ വീട്ടുസാമാനങ്ങൾ അടക്കം കൊള്ള ചെയ്തുപോയ സംഭവങ്ങളുമുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് മോഷ്ടാക്കൾ വാഹനത്തിൽ സംഘം ചേർന്നാണ് കൊള്ള ചെയ്യുന്നത് എന്നും ആ സംഘത്തിന് ഇത്തരം തൊഴിൽ മേഖലകളുമായി ബന്ധം ഉണ്ടെന്നുമാണ്. തുടർച്ചയായി ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടും തുമ്പുണ്ടാക്കാനോ പ്രതികളെ പിടിക്കാനോ സാധിക്കാത്തത് പൊലീസി​െൻറ ജാഗ്രതക്കുറവാണ് കാണിക്കുന്നത്. തുറന്നുപ്രവർത്തിച്ചു ദിവസങ്ങൾക്കുള്ളിൽ നഗരമധ്യത്തിൽ കട കൊള്ള ചെയ്തത് വ്യാപാരികളിലും പൊതുജനങ്ങളിലും നടുക്കം സൃഷ്ടിച്ചിട്ടുണ്ട്. 84,000 രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു. പത്തനംതിട്ടയിൽനിന്ന് ഡോഗ് സ്ക്വാെഡത്തി പരിശോധന നടത്തി. റാന്നി പൊലീസ് കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story