Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎം.എൽ.എ നേരിട്ടിറങ്ങി; ...

എം.എൽ.എ നേരിട്ടിറങ്ങി; ഗ്രീൻ ഗാർഡ്സ്​ പ്രവർത്തനം പമ്പയിൽ ഉദ്‌ഘാടനം ചെയ്തു

text_fields
bookmark_border
ശബരിമല: 'സ്വാമീ തുണി, സോപ്പ് ഇങ്കെ ഇടക്കൂടാത്' പമ്പാ സ്നാനം നടത്തുന്ന ഭക്തരോട് ഇങ്ങനെ ഉറക്കെ വിളിച്ചുപറഞ്ഞത് രാ ജു എബ്രഹാം എം.എൽ.എ. നദിയിലൂടെ ഒഴുകിവരുന്ന തുണികൾ ഓരോന്നായി വലിച്ച് അദ്ദേഹം കരയിൽ കൂട്ടിയിട്ടു. സ്നാന ശേഷം അയ്യപ്പഭക്തർ പമ്പയിലേക്ക് തുണി വലിച്ചെറിയുന്നത് പരിസ്ഥിതിക്ക് ദോഷകരമാണെന്നും പമ്പാനദിയെ മാലിന്യമുക്തമായി സൂക്ഷിക്കാൻ ഭക്തരിൽ അവബോധം സൃഷ്ടിക്കാനുമായി ശുചിത്വ മിഷ​െൻറ നേതൃത്വത്തിൽ നടത്തുന്ന ഗ്രീൻ ഗാർഡ്സി​െൻറ പ്രവർത്തനം പമ്പയിൽ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു റാന്നി എം.എൽ.എ രാജു എബ്രഹാം. ശബരിമലയെ പ്ലാസ്റ്റിക് മുക്തമാക്കുകയാണ് ലക്ഷ്യം. അതിനായി ഭക്തജനങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണ്. അതി​െൻറ ഭാഗമായി ബേസ് ക്യാമ്പായ നിലക്കലിൽ വരുന്ന എല്ലാ തീർഥാടകർക്കും സൗജന്യമായി തുണിസഞ്ചികൾ വിതരണം ചെയ്യും. ദിനേന 15,000 തുണിസഞ്ചികൾ വിതരണം ചെയ്യാനാണ് ആദ്യഘട്ടമെന്ന നിലയിൽ ലക്ഷ്യമിടുന്നത്. അധികം സഞ്ചികൾ ആവശ്യമായി വന്നാലും വിതരണം ചെയ്യാൻ ശുചിത്വമിഷൻ സജ്ജമാണ്. ജില്ല ശുചിത്വമിഷൻ ഐ.ഡി.ബി.ഐ ബാങ്കി​െൻറ സഹായത്തോടെയാണ് തുണിസഞ്ചികൾ വിതരണം ചെയ്യുക. കൂടാതെ നാല് ഭാഷയിലുള്ള പോക്കറ്റ് കാർഡുകളും വിതരണം ചെയ്യും. പരിസ്ഥിതി സന്ദേശങ്ങൾ അടങ്ങിയ സ്റ്റിക്കർ കെ.എസ്.ആർ.ടി.സി ബസിൽ പതിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. പമ്പയിൽ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ പൂർണമായും നീക്കംചെയ്യുക, വസ്ത്രങ്ങൾ പമ്പയിൽ ഇടാതിരിക്കാൻ ഭക്തരെ ബോധവത്കരിക്കുക എന്നിവയാണ് ഗ്രീൻ ഗാർഡ്സി​െൻറ പ്രവർത്തനങ്ങൾ. അതിനായി 21 പേരടങ്ങുന്ന സംഘമാണ് പമ്പയിലും നിലക്കലിലുമായി സജ്ജമായിരിക്കുന്നത്. 24 മണിക്കൂറും സംഘത്തി​െൻറ പ്രവൃത്തനം ലഭ്യമാകും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂർണാദേവി ഗ്രീൻ ഗാർഡ്സ് അംഗങ്ങൾക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ ടാഗുകൾ വിതരണം ചെയ്തു. ശുചിത്വ മിഷൻ ജില്ല കോഒാഡിനേറ്റർ രശ്മി മോൾ, അസി. കോഓഡിനേറ്റർ ടി.എം. ജോസഫ്, റിസോഴ്സ്പേഴ്സൻ രാധാകൃഷ്ണൻ നായർ, ജെറിൻ ജയിംസ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story