Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവിവാഹദിനത്തിലും...

വിവാഹദിനത്തിലും ജീവകാരുണ്യത്തിൽ പങ്കാളിയായി വിഷ്ണുവും ദീപയും

text_fields
bookmark_border
പന്തളം: . കുരമ്പാല സ്വദേശി ഹൃദ്യയെന്ന എട്ടു വയസ്സുകാരിയുടെ ചികിത്സക്കായി വിവാഹച്ചെലവിൽ ഒരുവിഹിതം മാറ്റിവെച് ചാണ് വിഷ്ണുവും ദീപയും മാതൃകയായത്. പന്തളത്തെ മാധ്യമപ്രവർത്തകൻ കൂടിയായ വിഷ്ണു ശനിയാഴ്ച വെട്ടിയാറിൽ നടന്ന വിവാഹ ശേഷം ഹൃദ്യയുടെ ചികിത്സ ധനസമാഹരണം നടത്തുന്ന വാട്സ്ആപ് ഗ്രൂപ് അഡ്മിൻ വി. ശ്രീജിത്തിന് തുക കൈമാറുകയായിരുന്നു. കുരമ്പാല കോയിക്കൽ വടക്കേതിൽ ഷാജിയുടെ മകൾ അർബുദ ബാധിതയായ എട്ടു വയസ്സുകാരി ഹൃദ്യയെ സഹായിക്കാനാണ് പന്തളം ന്യൂസ് എന്ന വാട്സ്ആപ് ഗ്രൂപ് മുന്നിട്ടിറങ്ങിയത്. രണ്ടു ദിവസംകൊണ്ട് വിദേശത്തുള്ളവരിൽനിന്നടക്കം സമാഹരിക്കാനായത് അരലക്ഷത്തിലധികം രൂപയാണ്. അരലക്ഷത്തോളം രൂപ സഹായവാഗ്ദാനമായി നിൽക്കുന്നുമുണ്ട്. ശസ്ത്രക്രിയക്കായി 10 ലക്ഷം രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ധനസമാഹരണത്തിനായി ഷാജിയുടെ ഭാര്യ ലിൻസി ഷാജിയുടെ പേരിൽ കുരമ്പാല എസ്.ബി.ഐയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 67274771064 IFSC-SBIN0071182, ഫോൺ: 7994223345.
Show Full Article
TAGS:LOCAL NEWS 
Next Story