Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനിലക്കലില്‍ എ.സി...

നിലക്കലില്‍ എ.സി വോള്‍വോ ബസുകള്‍ക്കായി പ്രത്യേക ക്യൂ

text_fields
bookmark_border
ശബരിമല: മണ്ഡല-മകരവിളക്ക് തീർഥാടനത്തി​െൻറ ഭാഗമായി നിലക്കല്‍ കെ.എസ്.ആർ.ടി.സി.സി ഡിപ്പോയില്‍ എ.സി വോള്‍വോ ബസുകള്‍ക്കായി പ്രത്യേക ക്യൂ സംവിധാനവും ടിക്കറ്റ് കൗണ്ടറുകളും ആരംഭിച്ചു. നിലക്കല്‍ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിലെ പ്രത്യേക കൗണ്ടറിലൂടെയാണ് ടിക്കറ്റ് നല്‍കിവരുന്നത്. സി.എം.ഡി ടോമിന്‍ ജെ. തച്ചങ്കരിയുടെ നിര്‍ദേശമനുസരിച്ചാണ് പുതിയ കൗണ്ടറുകള്‍ തുടങ്ങിയത്. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനത്തിലൂടെയുള്ള ടിക്കറ്റ് ബുക്കിങ്ങിനും ഈ ക്യൂ സംവിധാനം ഉപയോഗപ്പെടുത്താമെന്ന് കെ.എസ്.ആർ.ടി.സി നിലക്കല്‍ സ്പെഷല്‍ ഓഫിസര്‍ ജി. അനില്‍കുമാര്‍ പറഞ്ഞു. കൗണ്ടറുകളില്‍നിന്ന് ടിക്കറ്റ് വാങ്ങിയ ശേഷം ഉടന്‍ ക്യൂ സംവിധാനത്തിലൂടെ പരിശോധനയും കഴിഞ്ഞ് ബസിലേക്ക് പ്രവേശിപ്പിക്കുന്ന രീതിയിലാണ് ക്രമീകരണം. ഇതിലൂടെ തീര്‍ഥാടകര്‍ക്ക് എ.സി ബസുകളില്‍ പ്രയാസമില്ലാതെ കയറാനും ചെക്കിങ് പോയൻറിലെ പരിശോധന ഒഴിവാക്കി പെട്ടെന്ന് പമ്പയിലേക്ക് പോകാനും സാധിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story