ബംഗാൾ ജീവനക്കാർക്ക് ഐക്യദാർഢ്യം

05:03 AM
06/12/2018
പത്തനംതിട്ട: ആറാം ശമ്പളപരിഷ്കരണം നടപ്പാക്കുക, കുടിശ്ശികയായ 56 ശതമാനം ക്ഷാമബത്ത അനുവദിക്കുക എന്നീ മുദ്രാവാക്യം ഉയർത്തി ബംഗാളില്‍ സംസ്ഥാന സർക്കാർ ജീവനക്കാർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ പത്തനംതിട്ടയില്‍ പ്രകടനം നടത്തി. ജില്ല സെക്രട്ടറി എ. ഫിറോസ് ഉദ്ഘാടനം ചെയ്തു. എസ്. ജയശ്രീ, ഡി. സുഗതന്‍, ഹബീബ് മുഹമ്മദ്, അഹമ്മദ് സാജു, ജി. ബിനുകുമാര്‍, മാത്യു എം. അലക്സ്, ശ്രീലത ആര്‍. നായര്‍, വിവേക് ജേക്കബ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
Loading...
COMMENTS