ജനങ്ങളെ ജാതിയുടെയും വിശ്വാസത്തി​െൻറയും പേരിൽ ഭിന്നിപ്പിക്കുന്നു -പി.ജെ. കുര്യൻ

05:02 AM
06/12/2018
പത്തനംതിട്ട: ശബരിമല യുവതി പ്രവേശനത്തി​െൻറ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ജനങ്ങളെ ജാതിയുടെയും വിശ്വാസത്തി​െൻറയും പേരിൽ ഭിന്നിപ്പിക്കാനും അതുവഴി രാഷ്ട്രീയലാഭം കൊയ്യാനുമാണ് ശ്രമിക്കുന്നതെന്നും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ രാജ്യസഭ ഉപാധ്യക്ഷനുമായ പ്രഫ. പി.ജെ. കുര്യൻ പറഞ്ഞു. ശബരിമലയിൽ സർക്കാർ പ്രഖ്യാപിച്ച നിരോധനാജ്ഞയും പൊലീസ് രാജും പിൻവലിക്കണമെന്നും തീർഥാടകർക്ക് അടിസ്ഥാനസൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 24 മണിക്കൂർ രാപകൽ സമരത്തി​െൻറ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് അധ്യക്ഷത വഹിച്ചു. ആേൻറാ ആൻറണി എം.പി, പി. മോഹൻരാജ്, പന്തളം സുധാകരൻ, പഴകുളം മധു, ത്രിവിക്രമൻ തമ്പി, എ. സുരേഷ് കുമാർ, അനിൽ തോമസ്, റിങ്കു ചെറിയാൻ, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുസ്സലാം, സുനിൽ എസ്.ലാൽ, ഡി. ഭാനുദേവൻ, എസ്.വി. പ്രസന്നകുമാർ, എസ്. ബിനു, എബ്രഹാം മാത്യു പനച്ചിമൂട്ടിൽ, റജി പൂവത്തൂർ, സോജി മെഴുവേലി, മാത്യു കുളത്തിങ്കൽ, സജി ചാക്കോ, സിന്ധു അനിൽ, സജി കൊട്ടക്കാട്, എസ്. സന്തോഷ്കുമാർ, എസ്.പി. സജൻ എന്നിവർ സംസാരിച്ചു.
Loading...
COMMENTS