സ്​കൂൾ കലോത്സവം: കാർഷികവിഭവങ്ങൾ നൽകി

05:02 AM
06/12/2018
പത്തനംതിട്ട: ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തി​െൻറ ഭക്ഷണത്തിന് ആവശ്യമായ കാർഷികവിഭവങ്ങൾ കെ.എസ്.ടി.എ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകി. പ്രളയാനന്തര സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ ഫണ്ട് ഇല്ലാത്തതിനാൽ ഇക്കുറി കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയാണ് ഭക്ഷണം നൽകുന്നത്. ഇതിനാവശ്യമായ കാർഷികവിഭവങ്ങൾ ജില്ലയിലെ അധ്യാപകരിൽനിന്ന് ശേഖരിക്കുകയായിരുന്നു. ജില്ല സ​െൻററിൽ നടന്ന ചടങ്ങിൽ കെ.എസ്.ടി.എ ജില്ല സെക്രട്ടറി കെ.എൻ. ശ്രീകുമാറിൽനിന്ന് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ. ഷാജി ഏറ്റുവാങ്ങി. ജില്ല പ്രസിഡൻറ് ഹരികുമാർ, ബിനു ജേക്കബ് നൈനാൻ, ബിനു കെ.സാം എന്നിവർ നേതൃത്വം നൽകി.
Loading...
COMMENTS