മാരാമണ്‍ കൺവെന്‍ഷൻ: പാലം നിർമാണം തുടങ്ങി

05:02 AM
05/12/2018
കോഴഞ്ചേരി: 124ാമത് മാരാമണ്‍ കൺവെന്‍ഷൻ ഫെബ്രുവരി 10 മുതല്‍ 17 വരെ പമ്പാ മണല്‍പ്പുറത്ത് നടക്കും. കണ്‍വെന്‍ഷ​െൻറ പാലം നിര്‍മാണത്തിനും ഒരുക്കങ്ങള്‍ക്കും ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത തുടക്കംകുറിച്ചു. ഡോ. യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി റവ. ജോര്‍ജ് എബ്രഹാം, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, സഭാ ട്രസ്റ്റി പി.പി. അച്ചന്‍കുഞ്ഞ്, സി.വി. വര്‍ഗീസ്, റവ. സാമുവേല്‍ സന്തോഷം, അനില്‍ മാരാമണ്‍, റോയി ഗീവര്‍ഗീസ്, ഡോ. അജിത് വര്‍ഗീസ് ജോര്‍ജ്, അനില്‍ എം. ജോര്‍ജ്, ബിജു മതിലുങ്കല്‍, എബി വാരിക്കാട്, റോണി എം. സ്‌കറിയ, ജിബു വാല്‍പ്പാറ എന്നിവർ പങ്കെടുത്തു. പ്രളയംമൂലം സംഭവിച്ച നാശനഷ്ടങ്ങള്‍ അടിയന്തരമായി പരിഹരിച്ച് കണ്‍വെന്‍ഷ​െൻറ ഒരുക്കം വേഗത്തിലാക്കാന്‍ ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് മാര്‍ത്തോമ മെത്രാപ്പൊലീത്ത ആവശ്യപ്പെട്ടു.
Loading...
COMMENTS