Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവരട്ടാറിൽ കോഴിമാലിന്യം ...

വരട്ടാറിൽ കോഴിമാലിന്യം തള്ളി

text_fields
bookmark_border
തിരുവല്ല: വരട്ടാറിൽ വീണ്ടും മാലിന്യംതള്ളി. കുറ്റൂർ വഞ്ചിമൂട്ടിൽ ക്ഷേത്രക്കടവിന് സമീപമാണ് പ്ലാസ്റ്റിക് ചാക്കിലാക്കിയ കോഴിമാലിന്യം കണ്ടെത്തിയത്. പുഴുവരിച്ച നിലയിൽ മാലിന്യം ഒഴുക്കില്ലാത്ത വെള്ളത്തിൽ കെട്ടിക്കിടക്കുകയായിരുന്നു. ആറാട്ടുകടവ്-തലയാർ റോഡിൽനിന്ന് വാഹനത്തിലെത്തിച്ചു തള്ളിയതാണെന്നു സംശയിക്കുന്നു. മാലിന്യം തള്ളിയത് കാറ്ററിങ് സ്ഥാപനങ്ങളാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. കുറ്റൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീലേഖ രഘുനാഥ്, വാർഡ് മെംബർ രാജശ്രീ, പൊതുപ്രവർത്തകൻ വി.എസ്. സുരേഷ്‌കുമാർ എന്നിവർ സ്ഥലത്തെത്തി മാലിന്യം നീക്കാൻ നടപടി സ്വീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story