Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോന്നിയിൽ താൽക്കാലിക...

കോന്നിയിൽ താൽക്കാലിക ആനക്കൂടി​െൻറ നിർമാണം പൂർത്തിയായി

text_fields
bookmark_border
കോന്നി: സാറ്റലൈറ്റ് എലിഫ​െൻറ് ക്യാമ്പി​െൻറ ഭാഗമായ താൽക്കാലിക ആനക്കൂടി​െൻറ നിർമാണം പൂർത്തിയായി. കോന്നി വനംഡിവിഷ​െൻറ മണ്ണാറപ്പാറ മുള്ളുമല കരടിപ്പാറയിലാണ് സാറ്റലൈറ്റ് എലിഫ​െൻറ് ക്യാമ്പി​െൻറ നിർമാണം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസമാണ് തടികൊണ്ട് താൽക്കാലിക ആനക്കൂടി​െൻറ നിർമാണം പൂർത്തിയായത്. കഴിഞ്ഞവർഷം ഡിസംബറിലാണ് സാറ്റലൈറ്റ് എലിഫ​െൻറ് ക്യാമ്പി​െൻറ നിർമാണം തുടങ്ങിയത്. കിടങ്ങി​െൻറ നിർമാണം പൂർത്തിയായി. മുള്ളുമല കരടിപ്പാറയിലെ 2.9 ഏക്കർ സ്ഥലത്താണ് നിർമാണം. വനത്തിനുള്ളിൽനിന്ന് നാട്ടിലിറങ്ങി നാശംവിതക്കുന്ന കാട്ടാനകളെ വനത്തി​െൻറ സ്വാഭാവിക അന്തരീക്ഷത്തിൽ പരിചരിച്ച് പിന്നീട് ആക്രമണ സ്വഭാവം മാറിയശേഷം കാട്ടിലേക്ക് കയറ്റിവിടും. കേരളത്തിൽ അഞ്ച് കേന്ദ്രങ്ങളിലാണ് സാറ്റലെറ്റ് എലിഫ​െൻറ് ക്യാമ്പ് നിർമിക്കുന്നത്. ഇതിൽ ആദ്യം പ്രവർത്തനം തുടങ്ങുന്നത് കോന്നിയിലേതായിരിക്കും. ഇവിടേക്ക് ആദ്യ അതിഥിയായി എത്തുന്നത് തിരുവനന്തപുരത്ത് കുറേ നാളുകളായി നാശംവിതക്കുന്ന കരിവീരനായിരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story