Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപദവി രാജ്യത്തെ സംശുദ്ധ ...

പദവി രാജ്യത്തെ സംശുദ്ധ നഗരമെന്ന്​: ആരോഗ്യഭീഷണി ഉയർത്തി മാലിന്യംനിറഞ്ഞ വെള്ളക്കെട്ട്​

text_fields
bookmark_border
പത്തനംതിട്ട: നഗരസഭ കാര്യാലയത്തിന് സമീപത്തെ മലിനജലം ഗുരുതര ഭീഷണി ഉയർത്തുന്നു. കഴിഞ്ഞ പ്രളയസ സമയത്താണ് മാലിന്യസംസ്കരണ പ്ലാൻറിനോട് ചേർന്ന സ്ഥലത്ത് മലിനജലം കെട്ടിക്കിടക്കാൻ തുടങ്ങിയത്. ഇപ്പോൾ ഇതിൽനിന്ന് വമിക്കുന്ന ദുർഗന്ധം പരിസരമാകെ പരക്കുന്നു. സമീപത്തെ മാലിന്യപ്ലാൻറിലെ മാലിന്യക്കൂനകളിൽനിന്ന് ദുർഗന്ധം വമിക്കുന്നുണ്ട്. കാറ്റടിച്ചാൽ പരിസരമാകെ ദുർഗന്ധമാവുകയാണിപ്പോൾ. ശുദ്ധവായു നിറഞ്ഞ രാജ്യത്തെ ഏറ്റവും നല്ല നഗരമായാണ് പത്തനംതിട്ട അറിയപ്പെടുന്നത്. എന്നാൽ, മൂക്കുപൊത്തി വേണം ഇവിടെ കടന്നുപോകാൻ. ജില്ല മൃഗാശുപത്രി സ്ഥിതിചെയ്യുന്ന ഭാഗത്തും ഇതേ അവസ്ഥയാണ്. ഇവിടെയും ഏറെനാളായി മലിനജലം കെട്ടിക്കിടന്ന് ഭീഷണി ഉയർത്തുന്നു. മൃഗാശുപത്രിയിൽ വരുന്നവർ മൂക്കുപൊത്തിയാണ് നിൽക്കുന്നത്. സമീപത്തെ വീട്ടുകാരും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. മാർക്കറ്റും പരിസരവും മാലിന്യംകൊണ്ട് വൃത്തിഹീനമാണ്. നഗരസഭ കാര്യാലയത്തിനുള്ളിലേക്കും ദുർഗന്ധം അടിച്ചുകയറുന്നു. കതകുകളും ജനലുകളും അടച്ചിട്ടാണ് ജീവനക്കാർ ഇരിക്കുന്നത്. നഗരത്തിലെ മാലിന്യസംസ്കരണ പദ്ധതികൾ എല്ലാം പേരിൽ ഒതുങ്ങുന്നു. അടുത്തിടെ ആരംഭിച്ച തുമ്പൂർ മാതൃക പദ്ധതിയും പ്രയോജനം ചെയ്യുന്നില്ല.
Show Full Article
TAGS:LOCAL NEWS 
Next Story