Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബോധവത്​കരണ ക്ലാസ്

ബോധവത്​കരണ ക്ലാസ്

text_fields
bookmark_border
ശബരിമല: സന്നിധാനത്തെ ഹോട്ടലുകള്‍ക്കും തൊഴിലാളികള്‍ക്കും ഗ്യാസ്‌ സുരക്ഷ സംബന്ധിച്ച് ഫയര്‍ഫോഴ്‌സി​െൻറ ആഭിമു ഖ്യത്തില്‍ നടത്തി. തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിെലയും സുരക്ഷ ഉറപ്പുവരുത്തുന്നതി​െൻറ ഭാഗമായാണ് ക്ലാസ് നടത്തിയത്. ഗ്യാസ് അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍, അടിയന്തര സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട പ്രതിരോധ നടപടി എന്നിവ സംബന്ധിച്ച് പരിശീലനം നല്‍കി. അസി. സ്റ്റേഷന്‍ ഓഫിസര്‍മാരായ എസ്. സുരേഷ്, ടി. സുരേഷ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. 1316 കിലോമീറ്റര്‍ നടന്ന് അവരെത്തി അയ്യപ്പനെക്കാണാൻ ശബരിമല: അയ്യപ്പദര്‍ശനത്തിന് ഗുരുസ്വാമി ഗഡല നാഗരാജുവി​െൻറ നേതൃത്വത്തിലുള്ള 25അംഗ തീര്‍ഥാടകസംഘം എത്തിയത് 1316 കിലോമീറ്റര്‍ നടന്ന്. ഒക്ടോബര്‍ 22ന് തെലുങ്കാനയിലെ കരിംനഗറില്‍നിന്ന് പുറപ്പെട്ട സംഘം 44ദിവസം കാല്‍നടയായി സഞ്ചരിച്ചാണ് തിങ്കളാഴ്ച ഉച്ചയോടെ പുല്ലുമേട് വഴി സന്നിധാനത്തെത്തിയത്. ചൊവ്വാഴ്ച രാവിലെ നെയ്യഭിഷേകം നടത്തിയശേഷമാണ് സംഘം മലയിറങ്ങിയത്.
Show Full Article
TAGS:LOCAL NEWS 
Next Story