Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശബരിമല വിഷയത്തിൽ...

ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടൽ: സാധ്യതകൾ പരിശോധിക്കും -സരോജ്​ പാ​െണ്ഡ

text_fields
bookmark_border
പന്തളം: ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതു സംബന്ധിച്ച് പന്തളം കൊട്ടാരം നിർവാഹക സംഘത്തി​െൻറ ആവശ്യം കേന്ദ്ര സർക്കാറി​െൻറ ശ്രദ്ധയിൽപെടുത്തുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ നിയോഗിച്ച എം.പിമാരുടെ സംഘം പറഞ്ഞു. ശ്രാമ്പിക്കൽ കൊട്ടാരത്തിൽ പന്തളം കൊട്ടാരം നിർവാഹക സംഘവുമായി സംഘം അരമണിക്കൂർ ചർച്ച നടത്തി. ശബരിമലയിൽ നടന്ന പൊലീസ് അതിക്രമങ്ങളെക്കുറിച്ച് അനുഭവസ്ഥരായ ഭക്തരിൽനിന്ന് വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. പന്തളം കൊട്ടാരത്തിൽനിന്നുൾെപ്പടെ കിട്ടിയ വിശദാംശങ്ങൾ എല്ലാം ക്രോഡീകരിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് ദേശീയ അധ്യക്ഷന് സമർപ്പിക്കുമെന്ന് സംഘത്തലവനും ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയുമായ സരോജ് പാണ്ഡെ എം.പി പറഞ്ഞു. ശബരിമല വിഷയം രാജ്യസഭയിലും ലോക്സഭയിലും ഉന്നയിക്കും. മറ്റ് സുപ്രീംകോടതി വിധികൾ നടപ്പാക്കാൻ കാണിക്കാത്ത തിടുക്കം ശബരിമല വിധി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്നുവെന്നും കേന്ദ്ര സംഘം പറഞ്ഞു. ശബരിമല ക്ഷേത്രം സംസ്ഥാനത്തി​െൻറ പട്ടികയിൽപെട്ടതായതിനാൽ സംസ്ഥാന സർക്കാർ തന്നെ ഇടപെടണം. ഇക്കാര്യം പന്തളം കൊട്ടാരവും ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടികജാതി മോർച്ച ദേശീയ പ്രസിഡൻറ് വിനോദ് സോങ്കർ, പ്രഹ്ലാദ് ജോഷി എം.പി, നളിൻ കട്ടീൽ എം.പി എന്നിവരും സംഘത്തിലുണ്ട്. കൊട്ടാരം നിർവാഹക സംഘം പ്രസിഡൻറ് പി.ജി. ശശികുമാരവർമ, ട്രഷറർ ദീപാവർമ എന്നിവരുമായാണ് സംഘം ചർച്ച നടത്തിയത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള, ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ, സംഘടന സെക്രട്ടറി എം. ഗണേശ്, ജില്ല പ്രസിഡൻറ് അശോകൻ കുളനട എന്നിവർ ഒപ്പം ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story