Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രളയ ദുരിതാശ്വാസം:...

പ്രളയ ദുരിതാശ്വാസം: പീപിൾസ്​ ഫൗണ്ടേഷൻ ജില്ലയിൽ അഞ്ചു വീട്​ നിർമിച്ച്​ നൽകും

text_fields
bookmark_border
പത്തനംതിട്ട: പ്രളയനാന്തര സേവന പ്രവർത്തനങ്ങളുടെ ഭാഗമായി പീപിൾസ് ഫൗണ്ടേഷൻ ജില്ലയിൽ അഞ്ച് വീട് നിർമിച്ച് നൽകുമെന്ന് ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 46 വീടി​െൻറ അറ്റകുറ്റപ്പണിയും നടത്തും. രേഖകളില്ലാത്തതും ഭൂമിയും വീടും ഇല്ലാത്തതുമായ രണ്ടുപേരുടെ വീടുകളും ഇതിൽ ഉൾപ്പെടും. ഫൗണ്ടേഷൻ ഭാരവാഹികൾ കലക്ടറെ സന്ദർശിച്ച് കഴിഞ്ഞ ദിവസം ഇതി​െൻറ പദ്ധതി റിപ്പോർട്ട് സമർപ്പിച്ചു. 43 പേർക്ക് തൊഴിൽ സഹായങ്ങളും നൽകും. കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് കിണർ നിർമാണം, അറ്റകുറ്റപ്പണി എന്നിവയും 15 കുടുംബങ്ങൾക്ക് ചെയ്തുകൊടുക്കും. സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളാകുന്നതിൽ പ്രയാസം നേരിടുന്നവർക്കാണ് മുൻഗണന. ജനകീയ ഫണ്ട് ശേഖരിച്ചാണ് േസവന പ്രവർത്തനങ്ങൾ നടത്തുന്നത്. മൊത്തം 50 ലക്ഷത്തോളം രൂപയാണ് വേണ്ടിവരുക. പിന്നാക്ക വിഭാഗങ്ങളുടെയും പ്രദേശങ്ങളുടെയും ഉന്നമനം ലക്ഷ്യമാക്കി 2012ലാണ് പീപിൾസ് ഫൗണ്ടേഷൻ സംസ്ഥാനത്ത് നിലവിൽ വരുന്നത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്നു. െഎഡിയൽ റിലീഫ് വിങ്ങുമായി ചേർന്ന് നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു. ഭക്ഷണകിറ്റുകൾ, വസ്ത്രങ്ങൾ, കുടിവെള്ളം എന്നിവ ജില്ലയുടെ പല ഭാഗത്തും വിതരണം ചെയ്തിരുന്നു. പന്തളത്ത് പീപിൾസ് സൂപ്പർ മാർക്കറ്റും തുടങ്ങി. പല സ്ഥലത്തും കിണറുകളും വൃത്തിയാക്കി. 37 കട്ടിലും അഞ്ച് രോഗികൾക്ക് വീൽചെയറും വിതരണം ചെയ്തതായി ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ചെയർമാൻ ഇ.എ. ബഷീർ ഫാറൂഖി, കൺവീനർ ടി.എസ്. അബ്ദുൽ ഹമീദ്, പബ്ലിക് റിലേഷൻ സെക്രട്ടറി പി.എച്ച്. റഷീദ് എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story