Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോന്നി ആധുനിക...

കോന്നി ആധുനിക മത്സ്യമാർക്കറ്റ്​ സാമൂഹിക വിരുദ്ധരുടെ താവളമായി

text_fields
bookmark_border
കോന്നി: അന്താരാഷ്ട്ര നിലവാരത്തിൽ നിർമാണം പൂർത്തീകരിച്ച് തുറന്നുകൊടുത്ത ആധുനിക മത്സ്യമാർക്കറ്റ് സാമൂഹിക വി രുദ്ധരുടെ താവളമാകുന്നു. മത്സ്യമാർക്കറ്റിൽ വ്യാപാരികൾ ഒരു മാസംപോലും കച്ചവടം നടത്തിയില്ല. വഴിയോര മത്സ്യവ്യാപാരം നിരോധിക്കാത്തതിൽ പ്രതിഷേധിച്ച് ഇപ്പോൾ ഇവർ ആധുനിക മത്സ്യമാർക്കറ്റിനു മുന്നിൽ കച്ചവടം നടത്തുകയാണ്. കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് കോന്നി നാരായണപുരം ചന്തയിൽ വർഷങ്ങളായി മത്സ്യവ്യാപാരം നടത്തിവന്ന വ്യാപാരികൾക്കായി ആധുനിക മത്സ്യമാർക്കറ്റ് തുറന്നുകൊടുത്തത്. ആധുനിക സജ്ജീകരണത്തോടെ 49 മത്സ്യസ്റ്റാളുകളാണ് ഒരുക്കിയത്. ഒാരോ സ്റ്റാളുകളിലും മത്സ്യം വെട്ടികേടുകൂടാതെ സൂക്ഷിക്കാനും കൂടാതെ, വൈദ്യുതി, കുടിവെള്ളം അടക്കമുള്ള എല്ലാസജ്ജീകരണവും ഒരുക്കിയിട്ടുണ്ടെങ്കിലും നിസ്സാരകാര്യത്തിൽ മത്സ്യവ്യാപാരം വ്യാപാരികൾ ഉപേക്ഷിച്ചിരിക്കുകയാണ്. നിരവധി തവണ വ്യാപാരികളുമായി പഞ്ചായത്ത് ഭരണസമിതി ചർച്ച നടത്തിയെങ്കിലും ഇവർ വിട്ടുവീഴ്ചക്ക് തയാറായില്ല. മാർക്കറ്റിലേ മുഴുവൻ മത്സ്യവ്യാപാരികളും ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത് പൂവൻപാറയിലെ വഴിയരുകിലേ മത്സ്യവ്യാപാരം മാർക്കറ്റിലേക്ക് മാറ്റിയെങ്കിൽ മാത്രമേ എല്ലാവരും മാർക്കറ്റിലേ മത്സ്യസ്റ്റാളുകളിൽ കച്ചവടം നടത്തുകയുള്ളൂവെന്നാണ്. മത്സ്യമാർക്കറ്റ് ഇപ്പോൾ മത്സ്യാവശിഷ്ടങ്ങൾകൊണ്ട് നിറഞ്ഞ് മലിനമായിരിക്കുകയാണ്. കോന്നി നാരായണപുരം ചന്തയിൽ ഗ്രാമപഞ്ചായത്ത് വിട്ടുനൽകിയ കോസ്റ്റൽ ഏരിയ െഡവപെ്മ​െൻറ് കോർപറേഷ​െൻറ രണ്ടേകാൽ കോടി ചെലവഴിച്ചാണ് ആധുനിക മത്സ്യമാർക്കറ്റ് നിർമാണം പൂർത്തീകരിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story