Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസന്നിധാനത്ത്​...

സന്നിധാനത്ത്​ ഭീതിജനകമായ അന്തരീക്ഷം ഇല്ല -ദേവസ്വം കമീഷണർ

text_fields
bookmark_border
ശബരിമല: സന്നിധാനത്ത് ഭീതിജനകമായ അന്തരീക്ഷം ഇല്ലെന്ന് ദേവസ്വം കമീഷണർ എൻ. വാസു പറഞ്ഞു. ദേവസ്വം ബോർഡി​െൻറ അന്നദാന ഫണ്ടിൽ രണ്ടുകോടിയിൽ താഴെ മാത്രമാണ് ഉള്ളത്. ഈ തുകകൊണ്ട് മകരവിളക്ക് വരെ അന്നദാനം നടത്താൻ കഴിയില്ല. ഈ സാഹചര്യത്തിൽ ബോർഡ് നടത്തുന്ന അന്നദാനത്തിൽ മറ്റൊരു സംഘടയെ പങ്കാളിയാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബോർഡ് അന്നദാനം നടത്തണമെന്ന കോടതിവിധിയുടെ ലംഘനമല്ല ഇത്. അന്നദാനം നടത്തുന്നത് ബോർഡ് തന്നെയാണ്. ഒരു സ്ഥാപനം അപേക്ഷ സമർപ്പിച്ചതിന് അനുസൃതമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അന്നദാനത്തിൽ പങ്കാളിയാകാൻ അനുവദിക്കുകയാണ് ചെയ്തത്. അന്നദാനം സ്വകാര്യ വ്യക്തികൾക്ക് നൽകിയെന്ന പ്രചാരണം തെറ്റാണെന്നും കമീഷണർ പറഞ്ഞു. പമ്പയിൽ സംഘടന എത്തിക്കുന്ന സാധനങ്ങൾ ബോർഡി​െൻറ ചുമതലയിലാണ് സന്നിധാനത്ത് കൊണ്ടുവരുന്നത്. നിലക്കൽ ബേസ് ക്യാമ്പിൽ കൂടുതൽ സൗകര്യം ഉണ്ടാക്കി. ഇപ്പോൾ ബോർഡിന് സാമ്പത്തിക പ്രതിസന്ധിയില്ല. മുൻ കാലത്തും തീർഥാടകരുടെ വരവ് കുറഞ്ഞിട്ടുണ്ട്. കേരളത്തിൽനിന്നുള്ള തീർഥാടകരുടെ വരവ് ഇക്കുറി കുറഞ്ഞു എന്നത് ശരിയാണ്. വിരിപ്പന്തലുകളിൽ തീർഥാടകർക്ക് ആവശ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കമീഷണർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story