Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുല്ലാട് ബി.ആർ.സിയുടെ...

പുല്ലാട് ബി.ആർ.സിയുടെ ഭിന്നശേഷി വാരാചരണത്തിന് തുടക്കം

text_fields
bookmark_border
പുല്ലാട്: ഭിന്നശേഷിക്കാരുടെ കഴിവുകൾ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള പുല്ലാട് ബി.ആർ.സി പരിപാടികളുടെ മുന്നോടിയായുള്ള വിളംബര ജാഥ പുല്ലാട് എസ്.വി.എച്ച്.എസിൽ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം അജയൻ വല്യുഴത്ത് ഫ്ലാഗ് ഓഫ് ചെയ്തു. കോയിപ്രം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ, വാർഡ് അംഗം ഷിബു കുന്നപ്പുഴ, എസ്.വി.എച്ച്.എസ് സീനിയർ അസി. എസ്. രമേഷ് എന്നിവർ സംസാരിച്ചു. ബി.പി.ഒ ഷാജി എ. സലാം, ഹെഡ്മാസ്റ്റർ ആർ. വിജയൻ എന്നിവർ നേതൃത്വം നൽകി. ഭിന്നശേഷിക്കാരെ ശക്തിപ്പെടുത്തുക, ഉൾച്ചേർക്കുക, സമത്വം ഉറപ്പാക്കുക എന്നതാണ് ലോകഭിന്നശേഷി ദിനത്തി​െൻറ സന്ദേശം. വിളംബര ജാഥയിൽ എസ്.വി.എച്ച്.എസിലെ കുട്ടികൾ, അധ്യാപകർ, സി.ആർ.സി കോഓഡിനേറ്റർമാർ, റിസോഴ്സ് അധ്യാപകർ, ജനപ്രതിനിധികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story