Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅനധികൃത മണ്ണ് ഖനനം;...

അനധികൃത മണ്ണ് ഖനനം; ഒമ്പതുപേർ അറസ്​റ്റിൽ

text_fields
bookmark_border
അടൂർ: പഴകുളം, തെങ്ങമം, പള്ളിക്കൽ ഭാഗങ്ങളിൽ അനധികൃത മണ്ണ് ഖനനം നടത്തിവന്ന എട്ട് ടിപ്പർ ലോറിയും ഒരു മണ്ണുമാന്തിയും അടൂർ പൊലീസ് പിടികൂടി. ഒമ്പതുപേർ അറസ്റ്റിൽ. ബുധനാഴ്ച പുലർച്ചയോടെ അടൂർ ഡിവൈ.എസ്.പി ആർ. ജോസി​െൻറ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. പയ്യനല്ലൂർ ഏഴുമുക്കിൽ ഷാജി, മുകളിൽ താഴത്തേതിൽ ദീപു, തിരുനൽവേലി സ്വദേശി ശെൽവം, ആര്യങ്കാവ് സ്വദേശി അജീഷ് കുമാർ, കറ്റാനം സ്വദേശി സജിത്, പറക്കോട് ബിനു സദനത്തിൽ ബിനു, പറക്കോട് തോണ്ടലിൽ വീട്ടിൽ രതീഷ്, ആനയടി കാഞ്ഞിരവിളയിൽ ശ്യാം, പയ്യനല്ലൂർ ബിജു ഭവനത്തിൽ ബിജു എന്നിവരാണ് അറസ്റ്റിലായത്. അടൂർ ഡിവൈ.എസ്.പി ആർ. ജോസ്, സി.ഐ സന്തോഷ് കുമാർ, എസ്.ഐമാരായ രമേശൻ, ശ്രീജിത്, സി.പി.ഒമാരായ സുനിൽ കുമാർ, ബിജു, ഷൈജു എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story