Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ലതല ഭിന്നശേഷി...

ജില്ലതല ഭിന്നശേഷി വാരാചരണം തുടങ്ങി

text_fields
bookmark_border
പന്തളം: പന്തളം ബി.ആർ.സി ആഭിമുഖ്യത്തിൽ ജില്ലതല ഭിന്നശേഷി വാരാചരണത്തിന് തുടക്കം. വാരാചരണത്തിന് തുടക്കം കുറിച്ച് ബി.ആർ.സിയിൽനിന്ന് നഗരസഭയിലേക്ക് നടത്തിയ വിളംബര ജാഥയിൽ ജനപ്രതിനിധികൾ, രക്ഷിതാക്കൾ, എസ്.എസ്.എ പ്രവർത്തകർ, പെരുമ്പുളിക്കൽ എസ്.ആർ.വി.യു.പി.എസിലെ ബാൻഡ് സംഘത്തിലെ കുട്ടികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു. നഗരസഭയിൽ ചേർന്ന സമ്മേളനം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ലസിത നായർ ഉദ്ഘാടനം ചെയ്തു. ബി.പി.ഒ ടി.പി. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. ജില്ല പ്രോഗ്രാം ഓഫിസർ എ.പി. ജയലക്ഷ്മി, കൗൺസിലർ ഷാ.എ, സൂപ്രണ്ട് രേഖ, ഹെൽത്ത് ഇൻസ്പെക്ടർ ആറ്റ്ലി എന്നിവർ സംസാരിച്ചു. റിസോഴ്സ് അധ്യാപിക ബീന നന്ദി പറഞ്ഞു. തുടർന്ന് 'കൈകോർക്കാം ഒന്നാകാം' എന്ന സന്ദേശം നൽകിക്കൊണ്ട് ബിഗ് കാൻവാസിൽ കൈയൊപ്പ് ശേഖരണം നടത്തി. ജനപ്രതിനിധികൾ, രക്ഷിതാക്കൾ, അധ്യാപകർ, നഗരസഭ ജീവനക്കാർ എന്നിവർ പങ്കാളികളായി. വാരാചരണ ഭാഗമായി വിദ്യാലയങ്ങളിൽ ചിത്രരചന, പോസ്റ്റർ, ഉപന്യാസ രചന എന്നീ മത്സരങ്ങളും ഭവന സന്ദർശനം, ദീപശിഖ പ്രയാണം എന്നിവയും നടക്കും. സമാപന സമ്മേളനം ഡിസംബർ മൂന്നിന് വൈകീട്ട് മൂന്നിന് ബി.ആർ.സിയിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂർണാദേവി അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story