Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസംസ്ഥാന ശാസ്​ത്രമേള:...

സംസ്ഥാന ശാസ്​ത്രമേള: പ്രമാടം നേതാജിക്ക്​ ഒാവറോൾ

text_fields
bookmark_border
പത്തനംതിട്ട: കണ്ണൂരിൽ നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ നാലാം തവണയും പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂൾ മികച്ച ശാസ്ത്ര വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചിനങ്ങളിലായി എ ഗ്രേഡ് ഉൾപ്പെടെ 28 പോയൻറ് നേടിയാണ് സ്കൂൾ ഇൗ നേട്ടം കൈവരിച്ചത്. ജില്ലയിൽ തുടർച്ചയായി 24ാം വർഷവും കിരീടം നേടിയതി​െൻറ ആവേശത്തിനിെടയാണ് തിളക്കമായി ഇൗ വിജയം. വർക്കിങ് മോഡലിൽ എം.ജെ. അക്ഷയ്, എസ്. ശ്രീഹരി, സ്റ്റിൽ മോഡലിൽ അഭിരാം അശോക്, അരവിന്ദ്, പ്രോജക്ടിൽ എസ്. അപർണ, ജീന സജി, ഇസ്രവൈഡ്സ് എക്സ്പെരിമ​െൻറിൽ അർച്ചനരാജ്, ധനുഷ് എന്നിവർ എ ഗ്രേഡ് നേടി. ശാസ്ത്ര നാടകത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേരേത്ത കരസ്ഥമാക്കിയിരുന്നു. ഹയർ സെക്കൻഡറി വിഭാഗം സ്റ്റിൽ മോഡലിൽ ആർ. രാകേന്ദു, ആർ. ശ്രീനിധി, പ്രോജക്ടിൽ ടി.എസ്. ആതിര, അശ്വതി എസ്. ദാസ് എന്നിവരും എ ഗ്രേഡ് നേടി. ഗണിതശാസ്ത്രമേളയിൽ അപ്ലൈഡ് കൺസ്ട്രക്ഷൻ വിഭാഗത്തിൽ നേഹ, സിംഗിൾ പ്രോജക്ടിൽ നന്ദന സുരേഷ്, സാമൂഹികശാസ്ത്രമേളയിൽ പ്രാദേശിക ചരിത്രരചനയിൽ നന്ദ എ. നായർ, പ്രവൃത്തിപരിചയമേളയിൽ ഫാബ്രിക് പെയിൻറിങ്ങിൽ ഹിമ പി. ദാസ് എന്നിവരും എ ഗ്രേഡ് നേടി.
Show Full Article
TAGS:LOCAL NEWS 
Next Story