Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസമൂഹത്തിൽ...

സമൂഹത്തിൽ തെറ്റുകൾക്കെതിരെ മൗനം -ജസ്​റ്റിസ് സിറിയക് ജോസഫ്

text_fields
bookmark_border
പത്തനംതിട്ട: തെറ്റുകൾക്കെതിരെയുള്ള മൗനമാണ് ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്നതെന്നും നീതിക്കും സത്യത്തിനും വേണ്ടി നിലകൊള്ളുന്ന സമൂഹത്തെ വാർത്തെടുക്കണമെന്നും മുൻ സുപ്രീംകോടതി ജഡ്ജ് ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. കേരള ജനവേദിയുടെ മികച്ച ലഹരിവിരുദ്ധ പ്രവർത്തകനുള്ള അവാർഡ് ഹൈകോടതി മുൻ ജഡ്ജി ജസ്റ്റിസ് പികെ. ഷംസുദ്ദീന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിന്മകൾക്കെതിരെ നിലപാടുകൾ സ്വീകരിച്ച മഹാഭാരതത്തിലെ കർണനെ പോലെയുള്ളവർ സമൂഹത്തിൽ ഉണ്ടാകണം. നിയമപരമായും ന്യായമായും ലഭിക്കുന്ന വരുമാനംകൊണ്ട് ജീവിക്കുന്നവർക്ക് മാത്രമേ സത്യസന്ധമായും ലളിതമായും ജീവിക്കാൻ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. റഷീദ് ആനപ്പാറ അധ്യക്ഷതവഹിച്ചു. കൗൺസിലർ പി.കെ. ജേക്കബ്, വി. മുരളീധരൻ, ഡോ.എം.എസ്. സുനിൽ, ജെറി ഈശോ ഉമ്മൻ, എ. ജയകുമാർ, ബെന്നി ജോർജ്, പി. രാമചന്ദ്രൻ നായർ, എൻ. അബ്ദുൽ ഖാദർ, കെ.ആർ. അശോക് കുമാർ, ഷുക്കൂർ. വി.വി.എ, സുനിൽ തോമസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story