Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസന്നിധാനത്ത്...

സന്നിധാനത്ത് ഞായറാഴ്​ചയും കൂട്ട ശരണംവിളി

text_fields
bookmark_border
ശബരിമല: നിരോധനാജ്ഞ ലംഘിച്ച് . രാത്രി പത്തോടെ മാളികപ്പുറം താഴെ തിരുമുറ്റത്താണ് ഇരുപത്തഞ്ചോളം ഭക്തർ കർപ്പൂരാഴി തെളിച്ച് നിലത്തിരുന്ന് ശരണംവിളിച്ചത്. ഇതരസംസ്ഥാന തീർഥാടകരും ഇവർക്കൊപ്പം കൂടി. ശരണംവിളി ആരംഭിച്ചയുടൻ പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും പ്രകോപനത്തിന് മുതിർന്നില്ല. പത്തേമുക്കാലോടെ സംഘം വലിയ തിരുമുറ്റത്തേക്ക് നടത്തിയ നാമജപ ഘോഷയാത്ര ഇടക്കുവെച്ച് പൊലീസ് തടഞ്ഞു. ഹരിവരാസനത്തോടെ സംഘം പിരിഞ്ഞുപോയി. ശരണംവിളിക്കുന്ന ഭക്തർക്കെതിരെ കേസെടുക്കരുതെന്ന ഹൈകോടതി നിർദേശം പാലിക്കാതെ പൊലീസ് സംഘംചേർന്ന് ശരണംവിളിച്ച 86പേരെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. നിരോധനാജ്ഞ പിൻവലിക്കുംവരെ കൂട്ട ശരണംവിളിയും നാമജപ ഘോഷയാത്രകളും തുടരുമെന്നാണ് സൂചന.
Show Full Article
TAGS:LOCAL NEWS 
Next Story