Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളം...

പന്തളം കെ.എസ്​.ആർ.ടി.സി ബസ്​ സ്​റ്റാൻഡ്​ കുളമായി

text_fields
bookmark_border
പന്തളം: പന്തളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മഴ വീണ്ടുമെത്തിയതോടെ ദുർഗതി ആരംഭിച്ചു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 10 ലക്ഷം അനുവദിച്ച് നിർമാണം ആരംഭിച്ച ബസ് േബയുടെ നിർമാണം ഫണ്ട് തീർന്നതോടെ പാതിവഴിയിൽ മുടങ്ങി. തീർഥാടനകാലത്തിന് മുമ്പ് പണി പൂർത്തീകരിക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. മഴ തുടങ്ങിയതോടെ സ്റ്റാൻഡിൽ വീണ്ടും വലിയ കുഴി രൂപപ്പെട്ടു തുടങ്ങി. സ്റ്റാൻഡ് നവീകരണത്തിന് 50 ലക്ഷം രൂപ ചിറ്റയം ഗോപകുമാർ എം.എൽ.എയുടെ പ്രദേശിക വികസന ഫണ്ടിൽനിന്ന് നീക്കിവെച്ച് ഭരണാനുമതി ലഭിച്ചിട്ട് ഒരുവർഷത്തിലധികമായി. ഇതിൽ യാർഡ് നവീകരണത്തിന് ഉൾക്കൊള്ളിച്ച 10 ലക്ഷം മാത്രമാണ് സർക്കാർ അനുവദിച്ചു നൽകിയത്. നിർമാണ ചുമതല പി.ഡബ്ല്യു.ഡിക്കായിരുന്നു. നവീകരണത്തിന് വകയിരുത്തിയ ബാക്കി ഫണ്ട് സർക്കാർ നിയന്ത്രണങ്ങളെത്തുടർന്ന് കെ.എസ്.ആർ.ടി.സിക്ക് അനുവദിച്ചു നൽകാനുള്ള താമസമാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കാലതാമസമായി ചൂണ്ടിക്കാട്ടുന്നത്. തീർഥാടനകാലം ആരംഭിച്ചതോടെ സ്റ്റാൻഡിലെത്തുന്ന അയ്യപ്പഭക്തർ അടിസ്ഥാന സൗകര്യങ്ങൾപോലും ഇല്ലാതെ വലയുകയാണ്. സന്ധ്യ കഴിഞ്ഞാൽ ബസ് സ്റ്റാൻഡ് കൂരിരുട്ടിലാണ്. കെട്ടിടത്തിൽ ഓഫിസുകൾ പ്രവർത്തിപ്പിക്കാൻ സൗകര്യമില്ലാത്തതിനാൽ ഡിപ്പോ തുടങ്ങിയപ്പോൾ താൽക്കാലികമായി പണിത കെട്ടിടമാണ് ഇപ്പോഴും ആശ്രയം. ഈ കെട്ടിടത്തി​െൻറ ഭിത്തികൾ വിണ്ടുകീറി നിലംപൊത്താറായ അവസ്ഥയിലായതിനാൽ ജീവനക്കാർ ഭയത്തോടെയാണ് ജോലി ചെയ്യുന്നത്. പഞ്ചായത്ത് വാങ്ങി നൽകിയ ഒന്നര ഏക്കറോളം വരുന്ന സ്ഥലം കെ.എസ്.ആർ.ടി.സിയുടെ പേരിൽ ആക്കാനുള്ള നടപടി പൂർത്തീകരിക്കാനായിട്ടില്ല. പ്രവർത്തനം തുടങ്ങി ഇത്രയും വർഷം കഴിഞ്ഞിട്ടും 22 ബസ് സർവിസ് മാത്രമാണുള്ളത്. മുൻ കാലങ്ങളിൽ ശബരിമല തീർഥാടനം തുടങ്ങുന്നതിനു മുമ്പ് ബസ് സ്റ്റാൻഡിൽ ടാറിങ് നടത്തുമായിരുന്നു. എന്നാൽ, മൂന്ന് വർഷമായി ടാറിങ് നടത്താത്തതിനാൽ തകർന്ന് കുഴിയായി.
Show Full Article
TAGS:LOCAL NEWS 
Next Story