Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനിരോധനാജ്ഞ ലംഘനം:...

നിരോധനാജ്ഞ ലംഘനം: ​െചന്നിത്തലയും ഉമ്മൻ ചാണ്ടിയുമടക്കം 17 പേർക്കെ​തിരെ കേസ്​

text_fields
bookmark_border
പത്തനംതിട്ട: നിരോധനാജ്ഞ ലംഘിച്ച് ചൊവ്വാഴ്ച നിലക്കലിൽ സമരം നടത്തിയതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ 17 യു.ഡി.എഫ് നേതാക്കളുടെയും കണ്ടാലറിയാവുന്ന 100 പേർെക്കതിരെയും കേസ്. പമ്പ പൊലീസാണ് കേസെടുത്തത്. അന്യായമായ സംഘംചേരൽ, മാർഗതടസ്സം ഉണ്ടാക്കൽ, കോടതി ഉത്തരവ് ലംഘനം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ആേൻറാ ആൻറണി എം.പി, എൻ.കെ. പ്രേമചന്ദ്രൻ, ബെന്നി ബഹനാൻ, എം.കെ. മുനീർ, പി.ജെ. ജോസഫ്, അടൂർ പ്രകാശ്, ജോണി നെല്ലൂർ, ദേവരാജൻ, പളകുളം മധു, ജോസഫ് എം. പുതുശേരി, ലതിക സുഭാഷ്, വെട്ടൂർ ജ്യോതിപ്രസാദ്, അനീഷ് വരിക്കണ്ണാമല, അന്നപൂർണാദേവി, തോപ്പിൽ ഗോപകുമാർ എന്നിവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 100 പേർക്കെതിരെയും കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story