Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതീർഥാടകരെ അകറ്റാൻ...

തീർഥാടകരെ അകറ്റാൻ സംസ്ഥാന സര്‍ക്കാര്‍ മാസ്​റ്റര്‍പ്ലാന്‍ തയാറാക്കുന്നു -പൊന്‍ രാധാകൃഷ്ണന്‍

text_fields
bookmark_border
ശബരിമല: തീർഥാടകരെ ശബരിമലയിൽനിന്ന് അകറ്റാൻ സംസ്ഥാന സര്‍ക്കാര്‍ മാസ്റ്റര്‍പ്ലാന്‍ തയാറാക്കുകയാണെന്ന് കേന്ദ്ര സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. സന്നിധാനത്ത് ദര്‍ശനം നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ തീർഥാടകരെ വിരിവെക്കുന്നതിൽനിന്ന് വിലക്കുന്നത് ഈ മാസ്റ്റര്‍ പ്ലാനി​െൻറ ഭാഗമാണ്. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണം. നിലക്കലിൽ തന്നെ തടഞ്ഞ എസ്.പി യതീഷ് ചന്ദ്ര വളരെ മോശമായാണ് പെരുമാറിയതെന്ന് അദ്ദേഹം പറഞ്ഞു. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിട്ടാൽ ഉണ്ടാകുന്ന സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാമോ എന്നാണ് എസ്.പി ചോദിച്ചത്. കേരളത്തിലെ ഏതെങ്കിലും ഒരു മന്ത്രിയോട് ഇൗ എസ്.പി ഇങ്ങനെ ചോദിക്കുേമാ. ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ എത്രയും പെട്ടെന്ന് പിന്‍വലിക്കണം, പമ്പവരെ വാഹനങ്ങള്‍ കടത്തിവിടണം, ശരണം വിളിക്കാന്‍ അനുവദിക്കണം. ക്ഷേത്രത്തി​െൻറ പരിശുദ്ധി കാത്തുസൂക്ഷിക്കപ്പെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആറാം വയസ്സ് മുതല്‍ മലയിൽ എത്തുന്നതാണെന്നും ഇന്നുവരെ ആളൊഴിഞ്ഞ പതിനെട്ടാംപടി കണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തീർഥാടകർ വാവരുനടയിലേക്ക് പോകുന്നത് തടഞ്ഞതിലൂടെ സംസ്ഥാന സര്‍ക്കാര്‍ മതങ്ങള്‍ക്കിടയില്‍ വേര്‍തിരിവ് സൃഷ്ടിക്കുകയാണ്. സ്വന്തം വാഹനത്തില്‍ പമ്പയില്‍ വരാനാകില്ല. തന്നെപ്പോലും സ്വന്തം വാഹനത്തില്‍ കയറാന്‍ അനുവദിക്കാത്തതിനാല്‍ ബസിലാണ് വന്നത്. നിലക്കല്‍നിന്ന് പമ്പയിലേക്കുള്ള ബസില്‍ 50 തീർഥാടകരുണ്ടാകും. അവര്‍ ഒരുമിച്ചെത്തുമ്പോള്‍ നിരോധനാജ്ഞക്ക് അർഥമുണ്ടോയെന്നും മന്ത്രി ചോദിച്ചു. പ്രശ്‌നം പരിഹരിക്കാനായില്ലെങ്കില്‍ എന്തിനാണ് സര്‍ക്കാറും പൊലീസുമെന്നും മന്ത്രി ചോദിച്ചു. എന്നാൽ, ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയോട് പ്രതികരിക്കാൻ പൊൻ രാധാകൃഷ്ണൻ തയാറായില്ല. ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്നങ്ങളിൽ ഇടപെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story