Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅയ്യായിരത്തോളം പേരെ...

അയ്യായിരത്തോളം പേരെ രാത്രി തിരിച്ചിറക്കി

text_fields
bookmark_border
ശബരിമല: വെള്ളിയാഴ്ച രാത്രി സന്നിധാനത്ത് വിരിവെക്കാൻ ശ്രമിച്ച അയ്യപ്പഭക്തരെ പൊലീസ് തിരിച്ചയച്ചു. പൊലീസി​െൻറ ഇത്തരം നിയന്ത്രണം അറിയാതെയും ബോധപൂർവം തങ്ങാൻ ശ്രമിച്ചവരുമായ അയ്യായിരത്തോളം പേരെയാണ് തിരിച്ചയച്ചത്്. എന്നാൽ, നെയ്യഭിഷേകത്തിന് കൂപ്പണെടുത്തവരെ തങ്ങാൻ അനുവദിച്ചു. തിരിച്ചിറങ്ങിയവർ നിലക്കലിലേക്ക് ബസ് കിട്ടാതെ ബുദ്ധിമുട്ടി. പമ്പയിൽ തങ്ങാനുള്ള സൗകര്യമില്ല. നെയ്ത്തേങ്ങ പൊട്ടിച്ചവരെയും തിരിച്ചിറക്കിയതായി ആക്ഷേപമുണ്ട്. അതേസമയം, വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.വി. ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് നട തുറന്നത്. വിശേഷാൽ പൂജകൾ ഒന്നും ഉണ്ടായിരുന്നില്ല. ശബരിമലയിൽ വി.എൻ. വാസുദേവൻ നമ്പൂതിരിയും മാളികപ്പുറത്ത് എം.എൻ. നാരായണൻ നമ്പൂതിരിയും പുതിയ മേൽശാന്തിമാരായി സ്ഥാനമേറ്റു. ഇരുവരെയും തന്ത്രി കണ്ഠരര് രാജീവര് അഭിഷേകം നടത്തിയ ശേഷം അതത് ക്ഷേത്രങ്ങളുടെ ശ്രീകോവിലുകളിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി മൂലമന്ത്രം ഓതിക്കൊടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story