Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശരണബാല്യം പദ്ധതിയുടെ...

ശരണബാല്യം പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനം നടത്തി

text_fields
bookmark_border
പത്തനംതിട്ട: ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ശരണബാല്യം പദ്ധതി സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി. പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് തയാറാക്കിയ ഹ്രസ്വ ചലച്ചിത്രത്തി​െൻറ പ്രകാശനം മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു. ശരണബാല്യം പദ്ധതി സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കുന്നതിനായി എല്ലാ ജില്ലകളിലും ചൈല്‍ഡ് റെസ്‌ക്യു ഓഫിസര്‍മാരെ നിയമിച്ചിട്ടുണ്ട്. അതത് ജില്ലകളിലെ ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റുകള്‍ മുഖേനയാണ് പദ്ധതി നിര്‍വഹണം. പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും മേല്‍നോട്ടത്തിനുമായി കലക്ടര്‍ ചെയര്‍മാനും വിവിധ വകുപ്പുകളിലെ ജില്ലതല ഉദ്യോഗസ്ഥര്‍ അംഗങ്ങളായുള്ള ജില്ല ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിക്കുന്നതിനുള്ള നടപടി പൂര്‍ത്തിയായിട്ടുണ്ട്. ബാലവേല, ബാലഭിക്ഷാടനം, തെരുവില്‍ അകപ്പെടുന്ന കുട്ടികള്‍, കുട്ടിക്കടത്ത് എന്നിവക്ക് പുറമെ അതിക്രമങ്ങള്‍ക്കും മദ്യം, ലഹരി എന്നിവയുമായി ബന്ധപ്പെട്ട് ചൂഷണങ്ങള്‍ക്ക് വിധേയരാകുന്ന കുട്ടികളെയും സംരക്ഷിക്കുന്നതിനുള്ള നടപടി ശരണബാല്യം പദ്ധതി മുഖേന സ്വീകരിക്കും. ആദ്യഘട്ടത്തില്‍ പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നടത്തിയ ശരണബാല്യം പദ്ധതി പ്രവര്‍ത്തനത്തിലൂടെ 65 കുട്ടികളെ സുരക്ഷിതരാക്കാന്‍ കഴിഞ്ഞിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story