Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതീർഥാടന സൗകര്യം:...

തീർഥാടന സൗകര്യം: പന്തളം നഗരസഭ കുറ്റകരമായ അനാസ്​ഥകാട്ടി -യു.ഡി.എഫ്

text_fields
bookmark_border
പന്തളം: ശബരിമല തീർഥാടന സൗകര്യം ഒരുക്കുന്നതിൽ നഗരസഭ കുറ്റകരമായ അനാസ്ഥ കാട്ടിയതായി യു.ഡി.എഫ് പന്തളം നഗരസഭ പാർലമ​െൻററി പാർട്ടി യോഗം ആരോപിച്ചു. ശബരിമല തീർഥാടനം ആരംഭിച്ചിട്ടും തീർഥാടകർക്ക് ഒരുക്കേണ്ട അടിസ്ഥാന സൗകര്യം എങ്ങുമെത്തിയിട്ടില്ല. തീർഥാടനവുമായി ബന്ധപ്പെട്ട് വിവിധ ഓഫിസുകൾ പ്രവർത്തിപ്പിക്കുന്നതിനും ഫയർഫോഴ്സ്, ശുചിത്വ സേനാംഗങ്ങൾ, ആംബുലൻസ്, അലോപ്പതി, ഹോമിയോ, ആയുർവേദ ആശുപത്രികൾ, ഇൻഫർമേഷൻ സ​െൻറർ തുടങ്ങിയ സൗകര്യം ഒരുക്കേണ്ടത് നഗരസഭയാണ്. ഇവ സ്ഥാപിക്കാനായി താൽക്കാലിക െഷഡ് നിർമിക്കാനായി വിളിച്ച ടെൻഡർ അംഗീകരിച്ചിരുന്നു. കരാറുകാരൻ പന്തൽ നിർമിക്കാൻ ചെന്നപ്പോഴാണ് സ്ഥലമുടമയുമായി നഗരസഭ കരാറിൽ ഏർപ്പെടാത്തതിനെത്തുടർന്ന് സ്ഥലം മറ്റൊരാൾക്ക് കൊടുത്തുവെന്ന് അറിയുന്നത്. സ്ഥലം ഏറ്റെടുക്കാതെ ടെൻഡർ നടത്തുന്നതിലൂടെ നഗരസഭ ഭരണാധികാരികൾ കൃത്യവിലോപവും സാമ്പത്തിക നഷ്ടവും വരുത്തി. ടെൻഡറിൽ പങ്കെടുക്കാത്തവരിൽനിന്ന് അപേക്ഷ സ്വീകരിച്ച് കെട്ടിടം വാടകക്കെടുക്കുന്നത് നിയമവിരുദ്ധമാണെങ്കിലും മറ്റു മാർഗമില്ലാത്തതിനാൽ കെട്ടിടം വാടകക്കെടുക്കുന്നതിനോടു യോജിക്കുകയാണെന്നും യു.ഡി.എഫ് പ്രസ്താവനയിൽ പറഞ്ഞു. നഗരസഭ അംഗങ്ങളായ എൻ.ജി സുരേന്ദ്രൻ, കെ.ആർ. വിജയകുമാർ, എ. നൗഷാദ് റാവുത്തർ, കെ.എസ്. ശിവകുമാർ, ആനി ജോൺ, പന്തളം മഹേഷ്, ജി. അനിൽകുമാർ, സുനിത വേണു, മഞ്ജു വിശ്വനാഥ് എന്നിവർ സംസാരിച്ചു. തട്ടിക്കൂട്ടി പന്തളം നഗരസഭ പന്തളം: ശബരിമലയുടെ മൂലസ്ഥാനമായ പന്തളത്ത് തലേന്ന് തിരക്കിയിറങ്ങി ഒരുവിധത്തിൽ സൗകര്യം തട്ടിക്കൂട്ടി പന്തളം നഗരസഭ. ശനിയാഴ്ച ആരംഭിക്കുന്ന ശബരിമല തീർഥാടനത്തിന് ഒരുക്കങ്ങളുമായി പന്തളം നഗരസഭ വെള്ളിയാഴ്ച നെട്ടോട്ടമോടുകയായിരുന്നു. ഫയർഫോഴ്സിനും അലോപ്പതി, ഹോമിയോ, ആയുർവേദ വിഭാഗങ്ങൾക്ക് ക്ലിനിക്കിനുള്ള സൗകര്യം ഒരുക്കാൻ എല്ലാ വർഷവും വലിയകോയിക്കൽ ക്ഷേത്രത്തിനോട് ചേർന്നാണ് ക്രമീകരണം നടത്തുന്നത്. എന്നാൽ, ഈ തീർഥാടനകാലത്ത് വെള്ളിയാഴ്ച വരെ ഇതിന് തീരുമാനമായിരുന്നില്ല. അടിയന്തര കൗൺസിൽ യോഗം വെള്ളിയാഴ്ച രാവിലെ 11ന് ചേർന്നാണ് കെട്ടിടമെടുക്കാൻ അന്തിമ തീരുമാനമെടുത്തത്. ഈ വർഷം മുൻ കാലത്തെപോലെ ഭൂമി വാടകക്ക് എടുത്ത് പന്തൽ കെട്ടാൻ നഗരസഭ തീരുമാനിച്ച് ടെൻഡർ ക്ഷണിക്കുകയും കരാർ ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, വസ്തു ഉടമയുമായി മുൻ ധാരണയുണ്ടാക്കാത്തതിനെത്തുടർന്ന് ഭൂമിയുടെ ഉടമസ്ഥൻ സ്വകാര്യ പാർക്കിങ്ങിനായി സ്ഥലംനൽകി. ഭൂമി വാടകക്ക് എടുക്കുന്നതിൽ അനാസ്ഥകാട്ടിയത് ഉത്തരവാദിത്തപ്പെട്ട നഗരസഭ ജീവനക്കാരാണെന്നാണ് വിവരം. ഇതോടെയാണ് നഗരസഭ പ്രതിസന്ധിയിലായതും കൗൺസിൽ തീരുമാനത്തെത്തുടർന്ന് മണികണ്ഠൻ ആൽത്തറക്ക് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടം വാടകക്ക് എടുത്തതും. പ്രളയത്തിൽ തകർന്ന അച്ചൻകോവിലാറി​െൻറ സംരക്ഷണഭിത്തി അപകടാവസ്ഥയിലായത് തീർഥാടനത്തിനു മുമ്പ് അറ്റകുറ്റപ്പണി നടത്തുമെന്ന പ്രഖ്യാപനവും പാഴ്വാക്കായി.
Show Full Article
TAGS:LOCAL NEWS 
Next Story