Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightടാസ്‌ക് ഫോഴ്‌സ്...

ടാസ്‌ക് ഫോഴ്‌സ് രൂപവത്​കരിക്കും -ജില്ല പഞ്ചായത്ത് പ്രസിഡൻറ്​

text_fields
bookmark_border
പത്തനംതിട്ട: ജില്ലയില്‍ സ്‌കൂള്‍ പരിസരങ്ങള്‍ ലഹരിമുക്തമാക്കുന്നതിന് ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂര്‍ണാദേവി പറഞ്ഞു. ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ക്കായി ശരണബാല്യം പദ്ധതിയുടെ ഭാഗമായി ലഹരിമുക്തബാല്യം എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഇതിനായി വനിത ശിശുവികസന വകുപ്പ്, വിദ്യാഭ്യാസ ഗ്രൂപ്, നാര്‍ക്കോട്ടിക് സെല്‍, എക്‌സൈസ് വകുപ്പ് എന്നിവയുടെ സംയുക്ത ടീം രൂപവത്കരിക്കുമെന്നും പ്രസിഡൻറ് പറഞ്ഞു. അഡീഷനല്‍ ജില്ല മജിസ്‌ട്രേറ്റ് പി.ടി. എബ്രഹാം അധ്യക്ഷതവഹിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ ചെയര്‍പേഴ്‌സൻ സൂസമ്മ മാത്യു മുഖ്യപ്രഭാഷണം നടത്തി. ജില്ല ശിശുസംരക്ഷണ ഓഫിസര്‍ എ.ഒ. അബീന്‍, ഡിവൈ.എസ്.പി പ്രദീപ് കുമാര്‍, എക്‌സൈസ് സി.ഐ എസ്. സജീവ് കുമാര്‍, ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിലെ സോഷ്യല്‍ വര്‍ക്കര്‍ ഷാന്‍ രമേശ് ഗോപന്‍, എലിസബത്ത് ജോസ്, എം.ആര്‍. രഞ്ജിത് എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story