Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചിറ്റാർ-അച്ചൻകോവിൽ...

ചിറ്റാർ-അച്ചൻകോവിൽ റോഡില്‍ കാല്‍നടയായി അയ്യപ്പഭക്തന്മാർ എത്തിത്തുടങ്ങി

text_fields
bookmark_border
ചിറ്റാർ: ചിറ്റാര്‍-അച്ചൻകോവിൽ ഹൈവേ റോഡില്‍ കാല്‍നടയായി അയ്യപ്പഭക്തന്മാർ എത്തിത്തുടങ്ങി. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളില്‍നിന്ന് ദിവസങ്ങളോളം കിലോമീറ്ററുകള്‍ കാല്‍നടയായി യാത്ര ചെയ്താണ് ഇവര്‍ ശബരിമലയിലേക്ക് പോകുന്നത്. തെക്കൻ ജില്ലകളിൽ നിന്നും തമിഴ്നാടി​െൻറ തെക്കുഭാഗത്തു നിന്നും കാൽനടയായി എത്തുന്ന അയ്യപ്പഭക്തർ‍ ശബരിമല ഇടത്താവളങ്ങളിലെ ക്ഷേത്രത്തില്‍ എത്തി വിശ്രമിച്ചാണ് യാത്ര തുടരുന്നത്. ഇവിടെനിന്ന് തണ്ണിത്തോട്, ചിറ്റാര്‍, സീതത്തോട്, ആങ്ങമൂഴി, പ്ലാപ്പള്ളി വഴിയാണ് നിലക്കലിലും പമ്പയിലും എത്തുന്നത്. ദിവസങ്ങളോളം തുടരുന്ന യാത്രയില്‍ ഭക്ഷണം വഴിയില്‍ പാകംചെയ്ത് കഴിക്കുന്നവരും ഉണ്ട്. ഇതിനാവശ്യമായ ഭക്ഷണസാമഗ്രികളുമായാണ് യാത്ര. 2015 ജൂണിലാണ് ചിറ്റാർ-അച്ചൻകോവിൽ ഹൈവേ റോഡിൽ വനത്തിൽ കൂടിയുള്ള തണ്ണിത്തോട്-ചിറ്റാര്‍-നീലിപിലാവ് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ച് യാത്രക്കാര്‍ക്ക് തുറന്നുകൊടുത്തത്. വനഭാഗങ്ങളില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ തയാറാകുന്നിെല്ലന്നും ആക്ഷേപമുണ്ട്. കാട്ടാനകളും കാട്ടുപോത്ത് ഉള്‍െ‍‍പ്പടെ വന്യമൃഗങ്ങൾ കഴിഞ്ഞ ദിവസങ്ങളില്‍ റോഡില്‍ ഇറങ്ങിയിരുന്നു. തെക്കൻ ജില്ലകളിൽനിന്ന് എത്തുന്നവർ പുനലൂർ-മൂവാറ്റുപുഴ റോഡിൽകൂടി സഞ്ചരിക്കുന്നതിനെക്കാൾ ഏറെ ദൂരവും സമയവും ലാഭിക്കാവുന്ന പാതയാണ് ഇത്.
Show Full Article
TAGS:LOCAL NEWS 
Next Story