Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമണ്ണടി ഗ്രാമീണചന്ത...

മണ്ണടി ഗ്രാമീണചന്ത പുനരാരംഭിച്ചു

text_fields
bookmark_border
പത്തനംതിട്ട: മണ്ണടി, താഴത്തുകുളക്കട, മാവടി, കുളക്കട പ്രദേശവാസികളുടെ നൂറ്റാണ്ട് പഴക്കമുളള കാര്‍ഷികോൽപന്ന വിപണന കേന്ദ്രമായിരുന്ന മണ്ണടിതാഴത്തെ ഗ്രാമീണചന്തയുടെ പുനരാരംഭം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.ആര്‍. അജീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബീന പ്രഭ ആദ്യവില്‍പന നടത്തി. വൈസ് പ്രസിഡൻറ് എസ്. രാധാകൃഷ്ണന്‍ മുതിര്‍ന്ന കര്‍ഷകരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ആര്‍. ഷീല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. സരസ്വതിയമ്മ, സ്ഥിരംസമിതി അധ്യക്ഷ കെ. അനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. അനൂപ്, രാജലക്ഷ്മി, ഉഷ വിജയന്‍, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ആര്‍. സുരേഷ്‌കുമാര്‍, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡൻറുമാരായ കെ. വിശ്വംഭരന്‍, എല്‍. ഉഷാകുമാരി കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സൻ അജു ബിജു, പറക്കോട് ബി.ഡി.ഒ ജി. ശ്രീലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story