Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഗവി-മൂഴിയാർ റൂട്ടിൽ...

ഗവി-മൂഴിയാർ റൂട്ടിൽ ഗതാഗതം പുനരാരംഭിച്ചു

text_fields
bookmark_border
ചിറ്റാർ: ഉരുൾപൊട്ടലിനെ തുടർന്ന് മണ്ണിടിഞ്ഞ ഗവി-മൂഴിയാർ മേഖലയിൽ ഗതാഗതം പുനരാരംഭിച്ചു. ഇതോടെ മൂന്നുമാസമായി ഗവി, മൂഴിയാർ നിവാസികൾ അനുഭവിച്ചുവന്ന യാത്രക്ലേശത്തിന് പരിഹാരമായി. കഴിഞ്ഞ ആഗസ്റ്റിലെ ഉരുൾപൊട്ടലിൽ ഗവി-മൂഴിയാർ റോഡിലേക്ക് മണ്ണിടിഞ്ഞു. ഈ ഭാഗത്ത് മണ്ണ് നീക്കംചെയ്തതിനു ശേഷമാണ് റോഡ് തകർന്ന ഭാഗത്തു ടാറിങ് ചെയ്തത്. ഗതാഗതം മുടങ്ങിയതുമൂലം ഗവി, മൂഴിയാർ മേഖല ഒറ്റപ്പെട്ടുകിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മുതൽ ഗവിയിലേക്കും കുമളിയിലേക്കും കെ.എസ്.ആർ.ടി.സി ബസ് സർവിസ് ആരംഭിച്ചു. പത്തനംതിട്ട ഡിപ്പോയിൽനിന്ന് രാവിലെ പുറപ്പെടുന്ന ബസ് ഉച്ചക്ക് കുമളിയിൽ എത്തി അവിടെ സ്റ്റേ ചെയ്തതിനു ശേഷം അടുത്ത ദിവസം രാവിലെ കുമളിയിൽനിന്ന് ഗവി വഴി പത്തനംതിട്ടക്ക് പുറപ്പെടുകയും കുമളിയിൽനിന്ന് രാവിലെ പത്തനംതിട്ടയിലേക്ക് പുറപ്പെടുന്ന ബസ് ഉച്ചക്ക് പത്തനംതിട്ടയിൽ സ്റ്റേ ചെയ്യുകയും പിറ്റേദിവസം രാവിലെ കുമളിയിലേക്ക് പുറപ്പെടുകയും ചെയ്യുന്ന രീതിയാണ് പുതിയ ഷെഡ്യൂൾ. ഇതുമൂലം ഗവി, മൂഴിയാർ മേഖലയിലുള്ള ആളുകൾ പഞ്ചായത്ത് ആസ്ഥാനവും വില്ലേജ് ആസ്ഥാനവുമായ സീതത്തോട്ടിലെത്തിയാൽ തിരികെ വീട്ടിൽ പോകാൻ മറ്റു മാർഗമില്ലാത്ത അവസ്ഥയാണ്. ഗവി നിവാസികൾക്ക് പഞ്ചായത്ത് ആസ്ഥാനത്തെത്തി തിരികെ വീട്ടിൽ എത്തണമെങ്കിൽ വണ്ടിപ്പെരിയാർ വഴി 200 കിലോമീറ്ററോളം ചുറ്റണം. കഴിഞ്ഞ ആഗസ്റ്റ് 15നും 16നുമാണ് വനമേഖലയിൽ വ്യാപകമായി ഉരുൾപൊട്ടി മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടത്. കുത്തൊഴുക്കിൽ റോഡിൽ കൂറ്റൻ കല്ലും മണ്ണും വന്നടിഞ്ഞ് കിടക്കുകയായിരുന്നു. ഇത് നീക്കംചെയ്യുന്ന ജോലികളാണ് ആദ്യം നടന്നത്. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ ഒരു വാഹനവും സർവിസ് നടത്തിയിരുന്നില്ല. മൂഴിയാർ മുതൽ അരണമുടി വരെ മേഖലയിൽ മല ഇടിഞ്ഞ് റോഡ് ഉൾെപ്പടെ ഒലിച്ചുപോയതോടെ ഇതുവഴി ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരുന്നു. അരണമുടി മുതൽ കക്കി അണക്കെട്ടുവരെ ഭാഗത്ത് പലയിടത്തായി മണ്ണിടിഞ്ഞു കിടക്കുകയായിരുന്നു. ആങ്ങമൂഴിയിൽനിന്ന് 27 കിലോമീറ്റർ വരെ വലിയ വാഹനങ്ങൾക്ക് മാത്രമേ ചെല്ലാൻ കഴിയുമായിരുന്നുള്ളൂ. പത്തനംതിട്ട ഡിപ്പോയിൽനിന്ന് സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി ബസ് രാവിലെ മൂഴിയാർ നാൽപതേക്കറിൽ വന്ന് തിരികെ പോവുകയായിരുന്നു. കുമളി ഡിപ്പോയിൽനിന്നുള്ള ബസ് സർവിസ് നിർത്തിെവച്ചിരുന്നു. മൂഴിയാർ, ഗവി വനമേഖലയിൽ മൂഴിയാർ വാൽവ് ഹൗസിന് സമീപത്തും അരണമുടിക്കും ഇടക്ക് വ്യാപകമായി ഉരുൾപൊട്ടി റോഡിലേക്ക് കല്ലും മണ്ണും വൻ മരങ്ങളും വീണിരുന്നു. ഇതുനീക്കം ചെയ്യുന്നത് ശ്രമകരമായ ജോലിയായിരുന്നു. മുകൾ തട്ടിൽനിന്ന് നീക്കുംതോറും മണ്ണിടിഞ്ഞു കൊണ്ടിരുന്നു. ഇതുമൂലം പലപ്പോഴും പണിക്ക് തടസ്സം നേരിട്ടു. പൊതുമരാമത്തു വകുപ്പി​െൻറ നേതൃത്വത്തിലാണ് നിർമാണ പ്രവർത്തനം നടന്നത്. മഴ പെയ്താൽ മണ്ണിടിച്ചിലിനു സാധ്യത നിലനിൽക്കുന്നതിനാൽ വിനോദസഞ്ചാരികൾക്കുള്ള പ്രവേശനം വനപാലകർ താൽക്കാലികമായി നിർത്തിെവച്ചിരിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story