Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപൊലീസ് പിടിച്ചെടുത്ത...

പൊലീസ് പിടിച്ചെടുത്ത വള്ളങ്ങള്‍ ഇരതോടിന്​ വിലങ്ങുതടിയാകുന്നു

text_fields
bookmark_border
തിരുവല്ല: അനധികൃത മണല്‍വാരലിനിടെ പൊലീസ് പിടിച്ചെടുത്ത വള്ളങ്ങള്‍ നിരണം ഇരതോടി​െൻറ നവീകരണത്തിന് വിലങ്ങുതടിയാകുന്നു. വീയപുരം പൊലീസ് പിടിച്ചെടുത്ത വള്ളങ്ങളാണ് പത്തനംതിട്ട, ആലപ്പുഴ ജില്ലകളെ തമ്മിൽ വേർതിരിക്കുന്ന നിരണം ഇരതോടി​െൻറ പല ഭാഗങ്ങളിലായി പാതി മുങ്ങിക്കിടക്കുന്നത്. തോട് തെളിക്കുന്ന പണിക്ക് ഇത്തരം വള്ളങ്ങൾ ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. വീയപുരം പൊലീസ് സ്റ്റേഷന്‍ ഇരതോടിന് സമീപം പ്രവര്‍ത്തിച്ചപ്പോഴാണ്‌ നിയമലംഘനത്തിന് പിടികൂടിയ വള്ളങ്ങള്‍ ഇരതോട്ടില്‍ സൂക്ഷിക്കാനുള്ള നടപടി സ്വീകരിച്ചത്. തൊണ്ടിസാധനങ്ങളായ ഈ വള്ളങ്ങള്‍ തലങ്ങും വിലങ്ങും കിടക്കുന്നതിനാല്‍ നീരൊഴുക്ക് തടസ്സപ്പെടുകയും മാലിന്യം കുന്നുകൂടുകയും ചെയ്തു. സ്റ്റേഷന്‍ പടിഞ്ഞാേറ കരയിലേക്ക് മാറ്റിയെങ്കിലും വള്ളങ്ങൾ തോട്ടില്‍നിന്ന് മാറ്റിയിട്ടില്ല. മണല്‍ വേട്ടക്കിടെ പിടികൂടുന്ന വള്ളങ്ങള്‍ വെള്ളത്തില്‍ താഴ്ത്തിയാണ് ഇടാറുള്ളത്. ചിലത് പലക പൊട്ടിച്ചും ഇടും. പുളിക്കീഴ് പൊലീസ് സ്റ്റേഷ​െൻറ പരിധിയിൽപെട്ട സ്ഥലത്താണ് വള്ളങ്ങൾ ഇട്ടിരിക്കുന്നത്. വീയപുരം പൊലീസി​െൻറ പരിധിയിൽപെട്ട പമ്പയാറില്‍ വള്ളങ്ങള്‍ സൂക്ഷിക്കാമെന്നിരിക്കെ തോട് നവീകരണത്തിനടക്കം ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന പൊലീസി​െൻറ നടപടിയില്‍ പ്രതിഷേധം വ്യാപകമാവുകയാണ്. വീയപുരം പഞ്ചായത്തിെനയും നിരണം പഞ്ചായത്തിെനയും തമ്മില്‍ വേര്‍തിരിക്കുന്ന തോട് നിരണം പഞ്ചായത്തി​െൻറ അധീനതയിലാണ്. നീര്‍ത്തട പദ്ധതിയിൽ ഉള്‍പ്പെടുത്തി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഇരതോടി​െൻറ നവീകരണത്തിന് പത്തുലക്ഷം അനുവദിച്ചെങ്കിലും വള്ളങ്ങള്‍ നീക്കംചെയ്യാന്‍ തയാറാവാത്തതിനാല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. തോട് നവീകരണത്തി​െൻറ ഭാഗമായി ആറ് കമ്മിറ്റികള്‍ രൂപവത്കരിച്ചിട്ടുണ്ട്. ഇരതോട്, വീയപുരം പോള തുരത്ത് തുടങ്ങിയ പാടശേഖരങ്ങള്‍ക്ക് വെള്ളം കിട്ടാന്‍ തോടി​െൻറ നവീകരണം അത്യാവശ്യമാണ്. പാണ്ടങ്കരി ഭാഗത്തേക്ക് പമ്പാനദിയില്‍നിന്നുള്ള നീഴൊഴുക്ക് വർധിക്കാനും ഇരതോട് നവീകരികരണം ആവശ്യമാണ്. തോട്ടില്‍ കെട്ടിക്കിടക്കുന്ന പോളയും മറ്റ് മാലിന്യവും നീക്കംചെയ്ത് ആഴംകൂട്ടുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ നവീകരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വള്ളങ്ങള്‍ നീക്കംചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവല്ല ആർ.ഡി.ഒക്ക് പരാതി നല്‍കി. എന്നാൽ, വിവിധ കേസിൽപെട്ട ഇത്തരം വള്ളങ്ങൾ നീക്കംചെയ്യുന്നതിൽ സങ്കീര്‍ണമായ നടപടിക്രമങ്ങളുണ്ടെന്നതാണ് അധികൃതരുടെ വാദം.
Show Full Article
TAGS:LOCAL NEWS 
Next Story