Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകെ. കരുണാകരന്‍...

കെ. കരുണാകരന്‍ പാലിയേറ്റിവ് കെയറി​െൻറ നേതൃത്വത്തില്‍ ശിൽപശാല

text_fields
bookmark_border
പത്തനംതിട്ട: ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെയും കെ. കരുണാകരന്‍ പാലിയേറ്റിവ് കെയറി​െൻറയും നേതൃത്വത്തില്‍ രാഷ്ട്രശില്‍പികളെ അറിയാന്‍ കുട്ടികള്‍ക്കായി ശില്‍പശാല നടത്തി. ഗാന്ധിജിയുടെ 150ാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ശില്‍പശാലയില്‍ പത്തനംതിട്ട ഭവന്‍സ് വിദ്യാമന്ദിറില്‍ ചാച്ചാജി ചിത്രരചന മത്സരം നടന്നു. വിവിധ സ്‌കൂളുകളില്‍നിന്ന് ആയിരത്തോളം കുട്ടികള്‍ പങ്കെടുത്തു. ഡി.സി.സി പ്രസിഡൻറ് ബാബു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റോജി ജോള്‍ ഡാനിയേല്‍ അധ്യക്ഷത വഹിച്ചു. പി. മോഹന്‍രാജ്, പാലിയേറ്റിവ് കെയര്‍ ജില്ല കോഓഡിനേറ്റര്‍മാരായ ഡേവിഡ് തോമസ്, ജോസ് പനച്ചക്കൽ, നീതു രതീഷ്, ആരതി, മുഹമ്മദ് ഹംസ, എസ്. പ്രിയാകുമാരി, ഏലമ്മ വർഗീസ്, ബിനു ചാക്കോ, അജി റാണി, റഹിം, ഗീത പ്രസാദ്, എം.എ. സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story