Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറോഡ് നവീകരണം: കിഴക്കൻ...

റോഡ് നവീകരണം: കിഴക്കൻ മേഖലയിലെ ഗതാഗതം മുടക്കി മരാമത്ത്​ വകുപ്പ്​

text_fields
bookmark_border
വടശ്ശേരിക്കര: റോഡ് നവീകരണത്തി​െൻറ പേരിൽ കിഴക്കൻ മേഖലയിലെ പൊതുഗതാഗതം മുടക്കിയിട്ട് ഒരു മാസം. പെരുനാട്-അത്തിക് കയം റോഡ് വികസിപ്പിക്കുന്നതി​െൻറ ഭാഗമായാണ് കിഴക്കൻ മേഖലയിലെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ച് നടന്നിരുന്ന ബസ് സർവിസ് നിർത്തിവെച്ചത്. ഗതാഗതം നിരോധിച്ചിട്ടുണ്ടെങ്കിലും തടി ലോറികളും ടിപ്പറുകളും കടത്തിവിടുന്നുണ്ട്. വഴി ദുർഘടമായതിനാൽ ചെറുവാഹനങ്ങളടക്കം മറ്റ് റോഡുകൾ വഴിയാണ് പോകുന്നത്. അത്തിക്കയത്തിനെയും പെരുനാടിനെയും ബന്ധിപ്പിച്ച് വിവിധ ഭാഗങ്ങളിലേക്കുള്ള ബസുകൾ ഇപ്പോൾ സർവിസ് നടത്തുന്നില്ല. പെരുനാട് വഴി ചിറ്റാർ, സീതത്തോട് ഭാഗങ്ങളിലേക്കും തോണിക്കടവ്, കുടമുരുട്ടി, പെരുന്തേനരുവി തുടങ്ങിയ മലയോരമേഖലകളിലേക്കും റാന്നി, കോട്ടയം, എറണാകുളം ഭാഗങ്ങളിലേക്കുമുള്ള ബസുകളും ഒാട്ടം നിർത്തി. പെരുനാടിനെയും അത്തിക്കയത്തിനെയും ബന്ധിപ്പിക്കുന്ന മുക്കം-നാറാണംമൂഴി റോഡ് വഴി ബസുകൾ തിരിച്ചുവിടാമായിരുന്നിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ല. റോഡ് പലയിടത്തായി വെട്ടിപ്പൊളിക്കുന്നതിനുപകരം ഒരു ഭാഗത്തുനിന്ന് പൂർത്തിയാക്കി വന്നിരുന്നുവെങ്കിലും ബസ് സർവിസ് ഒരുപരിധിവരെ മുടക്കാതിരിക്കാൻ കഴിയുമായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story